പ്രതീകാത്മക ചിത്രം
ഇൻഡോർ: ട്രെയിൻ ഓടിക്കുന്നതിനിടെ ലോക്കോപൈലറ്റ് സമൂസ വാങ്ങി കഴിക്കാൻ ട്രെയിൻ നിർത്തിയത് വൈറലാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ട്രെയിൻ സിഗ്നലിൽ നിർത്തിയിട്ട്, അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ റെയിൽപാളത്തിനു സമീപത്തെ കടയിൽവിട്ട് ലോക്കോപൈലറ്റ് സമൂസ വാങ്ങിച്ചു കഴിച്ച് യാത്ര തുടർന്നു.
വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. ഇൻഡോറിലെ റായു യാർഡിൽ എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ ഓഥറൈസ്ഡ് ഓപ്പറേഷനൽ ഹാൾട്ട്, അതായത് ഉദ്യോഗസ്ഥരൊക്കെ അറിഞ്ഞാണ് ട്രെയിൻ ഹോം സിഗ്നലിൽ നിർത്തിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
മാത്രവുമല്ല റെയിൽവേയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് രത്ലം റെയിൽവേ ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മുകേഷ് പറഞ്ഞു.
Tags : Railways News LocoPilot Samosa