മുംബൈ: വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഇടമില്ല. മുഹമ്മദ് സിറാജ് നയിക്കുന്ന ബൗളിംഗ് നിരയ്ക്ക് കരുത്തുപകരാൻ വേഗമേറിയ യുവ ബൗളർ അൻഷുൽ കംബോജിന് അവസരമൊരുങ്ങി. യുവ പേസർ ഗുർനൂർ ബ്രാറും ടീമിലുണ്ട്.
ബുംറയെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ വെസ്റ്റ് ഇൻഡീസിനെതിരായ നാട്ടിലെ ഏകദിന പരന്പരയുടെ ഭാഗമായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരന്പര നവംബർ നാലിന് ഓക്ലൻഡിൽ ആരംഭിക്കും. രണ്ടും മൂന്നും മത്സരങ്ങൾ യഥാക്രമം വെല്ലിംഗ്ടണിലും ഹാമിൽട്ടണിലും നടക്കും. അവസാന രണ്ട് ഏകദിനങ്ങൾ നവംബർ 13, 15 തീയതികളിൽ മൗണ്ട് മൗംഗനുയിയിൽ വച്ച് നടക്കും.
ആദ്യ മൂന്ന് ഏകദിനങ്ങളിൽ ശുഭ്മൻ ഗിൽ ടീമിനെ നയിക്കുന്പോൾ അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരാകും ടീമിന്റെ നായകൻ.