x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​റോ ഹെ​ൽ​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: July 9, 2026 09:15 AM IST | Updated: July 9, 2026 09:58 AM IST

കോ​റോ ഹെ​ൽ​ത്ത് ഓഫീസ്

കൊ​ച്ചി: കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ളി​ൽ ക​ടും​പി​ടിത്തം തു​ട​രു​ന്ന യു​എ​സ് ക​മ്പ​നി കോ​റോ ഹെ​ൽ​ത്തിന് തി​രി​ച്ച​ടി. 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ത്താം തീ​യ​തി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ​ക്കു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

തൊ​ഴി​ൽ വ​കു​പ്പ് ഇ​ട​പെ​ട​ലി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ക​മ്പ​നി​യോ​ട് 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രിനു ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച ​വ​രെ ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ തു​ട​രു​മെന്നു തീ​രു​മാ​നി​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പി​ന് പു​തി​യ ലേ​ബ​ർ കോ​ഡ് പ്ര​കാ​രം അ​ധി​കാ​ര​മി​ല്ലെ​ന്നു ചൂണ്ടിക്കാട്ടിയാണ് ക​മ്പ​നി സ​ർ​ക്കാ​രി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പ്പി​ച്ച​ത്.

എ​ന്നാ​ൽ, നീ​ക്കം സ​ർ​ക്കാ​രി​ന്‍റെ സ​മ​വാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി പു​തി​യ ലേ​ബ​ർ കോ​ഡി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് അ​നു​ന​യ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേശം ന​ൽ​കി. അ​തേ​സ​മ​യം, പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ളി​ൽ ക​ടും​പി​ടി​ത്തം തു​ട​രു​ക​യാ​ണ് കോ​റോ ഹെ​ൽ​ത്ത്. ജോ​ലി​ക്ക് എ​ത്തി​യ ജീ​വ​ന​ക്കാ​രോ​ട് ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നാ​ണ് ക​മ്പ​നി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർദേ​ശം.

ജൂലൈ പത്തുവരെ പി​രി​ച്ചു​വി​ട​ൽ മ​ര​വി​പ്പി​ച്ചെ​ന്നു നേ​ര​ത്തെ ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി​രു​ന്നു. ഈ ​ധാ​ര​ണ​യി​ൽ നി​ന്നാ​ണ് കോ​റോ ഹെ​ൽ​ത്ത് പി​ന്മാ​റി​യ​ത്. കൊ​ച്ചി, കോ​ഴി​ക്കോ​ട് ഓ​ഫീ​സു​ക​ളി​ലാ​യി ജോ​ലി ചെ​യ്തി​രു​ന്ന എ​ണ്ണൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് യാ​തൊ​രു​വി​ധ മു​ൻ​കൂ​ട്ടി അ​റി​യി​പ്പും ന​ൽ​കാ​തെ വെ​ള്ളി​യാ​ഴ്ച​ ക​മ്പ​നി ജോ​ലി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

Tags : corro health high court government employees layoff

Recent News

Corehub Up