x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല​വു​ചു​രു​ക്ക​ൽ; 14,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങി നോ​ക്കി​യ


Published: March 28, 2026 02:48 PM IST | Updated: March 28, 2026 02:52 PM IST

ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ക​മ്പ​നി​യാ​യ നോ​ക്കി​യ 14,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. ക​മ്പ​നി​യു​ടെ ലാ​ഭം വ​ർ​ധി​പ്പി​ക്കാ​നും അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ കു​റ​യ്ക്കാ​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

5ജി ​നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ വ്യാ​പ​ന​ത്തി​ലു​ണ്ടാ​യ മ​ന്ദ​ഗ​തി, ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡി​ലു​ണ്ടാ​യ കു​റ​വ്, ലാ​ഭം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സ​മ്മ​ർ​ദം എ​ന്നി​വ​യാ​ണ് ഈ ​പി​രി​ച്ചു​വി​ട​ലി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ എ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ലാ​ണ് കമ്പ​​നി പി​രി​ച്ചു​വി​ട​ലി​ന് ഒ​രു​ങ്ങു​ന്ന​തെ​ങ്കി​ലും ഇ​ന്ത്യ​യി​ലും അ​തി​ന്‍റെ ആ​ഘാ​തം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ എ​ത്ര​പേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ക​മ്പ​നി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

നി​ല​വി​ൽ ഏ​ക​ദേ​ശം 86,000 ജീ​വ​ന​ക്കാ​രു​ള്ള നോ​ക്കി​യ, അ​ത് 72,000 - 77,000ത്തി​നും ഇ​ട​യി​ലാ​യി കു​റ​യ്ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

Tags : Nokia Layoff Employees

Recent News

Corehub Up