Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kondotty

ട്രാ​വ​ല​റും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം; 15 പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: ട്രാ​വ​ല​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പെ​രി​യ​മ്പ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 15 ​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ട്രാ​വ​ല​ർ ഡ്രൈ​വ​റും പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​യു​മാ​യ രാ​ജേ​ഷ്, യാ​ത്ര​ക്കാ​രി ര​മ​ണി (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ട്രാ​വ​ല​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ജേ​ഷി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ലെ കി​ഴി​ശേ​രി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. മു​ട​ത്തി​ൻ​കു​ണ്ട് പി​എ​ൻ കാ​റ്റ​റിം​ഗ് സെ​ന്‍റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മു​ക്കം, തി​രു​വാ​ലി, മ​ല​പ്പു​റം, മ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വ​രും ക​രി​പ്പു​രി​ലെ പ്ര​ത്യേ​ക എ​ൻ​ജി​നും എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഗോ​ഡൗ​ണി​ൽ നി​ന്നു​ള്ള തീ ​സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​യ്ക്കും പ​ട​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Kerala

ബ്രൗ​ൺ​ഷു​ഗ​റു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ന​സീ​റു​ൾ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ ആ​യി​രു​ന്നു ന​സീ​റു​ൾ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

20 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റാ​ണ് പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ന​സീ​റു​ൾ ഏ​റെ​ക്കാ​ല​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

നാ​ട്ടി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ൾ പ്ര​തി ല​ഹ​രി​യു​മാ​യാ​ണ് എ​ത്താ​റു​ള്ള​ത്. ഏ​റെ​കാ​ല​മാ​യി ഇ​യാ​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നാ​ട്ടി​ൽ നി​ന്ന് ല​ഹ​രി​യു​മാ​യെ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് എ​ല്‍​കെ​ജി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് അ​തേ സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി കു​മ്പ​ള​പ​റ​മ്പ് എ​ബി​സി മോ​ണ്ടി​സോ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ യ​മി​ന്‍ ഇ​സി​ന്‍ ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ള്‍ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യ്ക്കു​മേ​ല്‍ അ​തേ വാ​ഹ​നം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. മു​സ്ലി​യാ​ര​ങ്ങാ​ടി കു​ന്ന​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് യ​മി​ന്‍ ഇ​സി​ന്‍.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up