x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ര​ക​ത്ത​റ-​ ക​വ​റാ​ട്ട് റോ​ഡിൽ പൊ​ടിപൂരം

വെബ്ഡെസ്ക്
Published: November 26, 2026 02:00 AM IST | Updated: November 26, 2026 02:00 AM IST

ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ നാ​ര​ക​ത്ത​റ-ക​വ​റാ​ട്ട് റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഉ​യ​രു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ.

ഹ​രി​പ്പാ​ട്: കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് ത​ക​ർ​ന്ന നാ​ര​ക​ത്ത​റ-ക​വ​റാ​ട്ട് റോ​ഡി​ലെ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യം കാ​ര​ണം യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ദു​രി​ത​ത്തി​ൽ. കു​മാ​ര​പു​രം, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പാ​ത​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

ദേ​ശീ​യ​പാ​ത​യി​ലെ നാ​ര​ക​ത്ത​റ ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​മ്പ​ല​ശേ​രി ക​ട​വ് വ​രെ നീ​ളു​ന്ന റോ​ഡി​ൽ, ക​വ​റാ​ട്ട് ക്ഷേ​ത്രം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​ല​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത ശേ​ഷം ശ​രി​യാ​യി മൂ​ടാ​ത്ത​താ​ണ് റോ​ഡാ​കെ മ​ണ്ണും പൊ​ടി​യും നി​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഉ​യ​രു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ പോ​ലും കാ​ണാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.

കെ​എ​സ്ആ​ർ​ടി​സി​യും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. പൊ​ടി​ശ​ല്യം കാ​ര​ണം കാ​ഴ്ച​മ​റ​യു​ന്ന​തി​നാ​ൽ സൈ​ക്കി​ളി​ൽ പോ​കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി.

സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് പൊ​ടി അ​ടി​ച്ചു​ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും രൂ​ക്ഷ​മാ​ണ്.​രേ​ഖ​ക​ൾ പ്ര​കാ​രം എ​ട്ടു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും സ്വ​കാ​ര്യവ്യ​ക്തി​ക​ൾ കൈ​യേറി മ​തി​ലു​ക​ളും ക​ട​ക​ളും നി​ർ​മി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​റോ​ളം റോ​ഡി​ലേ​ക്ക് ക​യ​റി​യാ​ണ് വൈ​ദ്യു​ത തൂ​ണു​ക​ൾ നി​ൽ​ക്കു​ന്ന​ത്. ഇ​ത് എ​തി​ർ​ദി​ശ​ക​ളി​ൽ നി​ന്നെ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ത​ട​സ​മാ​കു​ന്നു.

നാ​ര​ക​ത്ത​റ മു​ത​ൽ ക​വ​റാ​ട്ട് വ​രെ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ 50 ല​ക്ഷം രൂ​പ​യും എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള 50 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത കൈ​യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചും ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യ വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ചും നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി റോ​ഡി​ൽ വെ​ള്ളം ത​ളി​ച്ച് പൊ​ടി​ശ​ല്യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Narakathara–Kavaratt road. Nattuvishesham DistrictNews

Recent News

Corehub Up