x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം നീ​ക്കാ​ൻ ഹ​രി​ത ക​ർ​മസേ​ന; പ്ര​തി​ഷേ​ധ​മു​യ​രു​ന്നു

വെബ് ഡെസ്ക്
Published: November 26, 2026 01:32 AM IST | Updated: November 26, 2026 01:32 AM IST

മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ.

അ​മ്പ​ല​പ്പു​ഴ: ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന പു​ഴു​വ​രി​ക്കു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​​ന്‍റെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ളെ പ​റ​ഞ്ഞുവി​ട്ട അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. നാ​ലു ദി​വ​സ​ം മു​ൻ​പ് ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ചാ​ക്കി​ൽ ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​

ഇ​വ നീ​ക്കം ചെ​യ്യാ​നാ​ണ് അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മസേ​നാം​ഗ​ങ്ങ​ളെ നി​യോ​ഗി​ച്ച​ത്.​ കു​റ്റി​ക്കാ​ട്ടി​ൽ കി​ട​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ടം തെ​രു​വുനാ​യ്ക്ക​ളാ​ണ് ക​ടി​ച്ചുവ​ലി​ച്ച് കൊ​ണ്ടു​വ​ന്ന് റോ​ഡി​ലേ​ക്കി​ട്ട​ത്. പ​തി​നെ​ട്ടോ​ളം ചാ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്.

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന, പു​ഴു​വ​രി​ക്കു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ടം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ ഛർ​ദി​ച്ച് അ​വ​ശ​രാ​യി.​ റോ​ഡി​ലൂ​ടെ ന​ട​ന്നുപോ​യ​വ​ർ പോ​ലും മൂ​ക്കുപൊ​ത്തി ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ ഇ​ത് നീ​ക്കം ചെ​യ്ത​ത്. ജെ​സിബി പോ​ലെ​യു​ള്ള യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത് ഇ​വ മ​റ​വ് ചെ​യ്യു​ന്ന​തി​ന് പ​ക​രം ഇ​ത്ര​യും മ​ലി​ന​മാ​യ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​ണെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​ണ്.

ഇ​ര​ട്ട​ക്കു​ള​ങ്ങ​ര മ​ഹാദേ​വ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ലാ​ണ് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ചാ​ക്കി​ൽ കെ​ട്ടി ത​ള്ളി​യ​ത്.​ തുടർന്ന് ഭാ​ര​വാ​ഹി​ക​ൾ അ​മ്പ​ല​പ്പു​ഴ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​​ന്‍റെ ബി​ല്ലും ക​ണ്ടെ​ത്തി​യി​രു​ന്നു.​

എ​ന്നാ​ൽ, സ്ഥാ​പ​ന​ത്തി​നെ​തി​രേ കേ​സെ​ടു​ക്കാ​തെ പൊ​ലി​സ് ഒ​ത്തു​ക​ളി ന​ട​ത്തു​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ജോ​ലി ഏ​റ്റെ​ടു​ത്ത​ത്.​ സ്ഥാ​പ​ന ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത് ഇ​വ​രു​ടെ ചെ​ല​വി​ൽ മാ​ലി​ന്യം മ​റ​വുചെ​യ്യു​ന്ന​തി​ന് പ​ക​രം ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ഇ​തി​നാ​യി നി​യോ​ഗി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags : 'Haritha Karma Sena Nattuvishesham DistrictNews

Recent News

Corehub Up