കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ചേർത്തല യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് റോയി ജെ. മഡോണ ഉദ്ഘാടനം ചെയ്യുന്നു.
ചേർത്തല: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ചേർത്തല യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് റോയി ജെ. മഡോണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഡി. അനി അധ്യക്ഷത വഹിച്ചു.
പൊന്നാംവെളി ലക്ഷ്മി ഹോട്ടൽ ഉടമ മുരളീധരൻ, 11-ാം മൈൽ മീശക്കാരൻ കട ഉടമ ദിലീപ് എന്നിവരെ ജില്ലാ ആക്ടിംഗ് സെക്രട്ടറി ജയൻ പന്തളത്ത് ആദരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം മോഹൻദാസ് ഷേണായ്, എം.എ. കരീം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.ഡി. അനി-പ്രസിഡന്റ് വി.വൈ. അൻസാരി-സെക്രട്ടറി, ആശാ തോമസ്-ട്രഷറർ.
Tags : Hotel and Restaurant Association Nattuvishesham DistrictNews