x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന ഓ​ര്‍​മ ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: November 25, 2026 11:51 PM IST | Updated: November 25, 2026 11:51 PM IST

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ചേ​ര്‍​പ്പു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന ദി​നാ​ചാ​ര​ണം "ഉ​ര്‍​ഹാ​ദ് മാ​ര്‍ തോ​മ' കു​മ്മ​ണ്ണൂ​ര്‍ മാ​ര്‍​ത്

ചേ​ര്‍​പ്പു​ങ്ക​ല്‍: മാ​ര്‍​ത്തോ​മാ മ​ണ്ഡ​പ​ത്തി​ല്‍ മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന ഓ​ര്‍​മ സ​മ​ചി​ത​മാ​യി ആ​ച​രി​ച്ചു. എ​കെ​സി​സി ചേ​ര്‍​പ്പു​ങ്ക​ല്‍ ഫൊ​റോ​ന സ​മി​തി​യും ഇ​ട​വ​ക യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി സു​റി​യാ​നി ഭാ​ഷ​യി​ലു​ള്ള പ്രാ​ര്‍​ഥ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സാ​യാ​ഹ്ന ന​മ​സ്‌​കാ​ര​ത്തോ​ടെ ആ​രം​ഭി​ച്ചു. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ കോ​ല​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന തീ​ര്‍​ഥാ​ട​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് വ​ള്ളോം​പു​രി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​കെ​സി​സി പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, സീ​റോ​മ​ല​ബാ​ര്‍ സ​ഭ എ​ക്യു​മെ​നി​സം ക​മ്മി​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​സി​റി​ല്‍ തോ​മ​സ് ത​യ്യി​ല്‍, ജോ​ബി പോ​ള്‍ കാ​രി​ക്ക​ല്‍, ബി​ന്ദു ജി​മ്മി മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചേ​ര്‍​പ്പു​ങ്ക​ല്‍ ദേ​ശ​ത്തി​ന്‍റെ പൗ​രാ​ണി​ക​ത മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​നി​ല്‍​ക്കു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഫാ. ​ജോ​സ് വെ​ള്ളോം​പു​ര​യി​ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : St. Thomas the Apostle in India Nattuvishesham DistrictNews

Recent News

Corehub Up