ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ അഖില കേരള ഇന്റർ-കൊളീജിയറ്റ് കായികമത്സരങ്ങൾ ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് ക
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളജിൽ അഖില കേരള ഇന്റർ-കൊളീജിയറ്റ് കായികമത്സരങ്ങൾക്ക് തുടക്കമായി. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് കളരിക്കൽ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു .
കോളജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രഫ. ഡോ. ബിനു ജോർജ് വർഗീസ്, ഫാ. ബെന്നി തോമസ്,
മുൻ പ്രിൻസിപ്പൽ പ്രഫ. ജോസഫ് ജോർജ് കാനാട്ട്, ഡോ. ബെന്നി കുര്യാക്കോസ്, കോളജ് യൂണിയൻ ചെയർപേഴ്സൺ ആർദ്ര ട്രീസ തോമസ് എന്നിവർ പ്രസംഗിച്ചു.
എംജി യൂണിവേഴ്സിറ്റി വാട്ടർ പോളോ മത്സരത്തിലെ ചാമ്പ്യൻഷിപ്പ് നേട്ടത്തിൽ കോളജ് കായികവിഭാഗം അധ്യാപകൻ ഡോ. മാത്യൂസ് ഏബ്രഹാമിനെ അഭിനന്ദിച്ചു.
ബർസാർ ഫാ. എബിൻ ഇറപുറത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.സി തോമസ്, ടൂർണമെന്റ് സെക്രട്ടറി ഡോ. മാത്യൂസ് ഏബ്രഹാം, പ്രഫ. പീറ്റർ മാത്യു എന്നിവർ പങ്കെടുത്തു .
ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് ടീമിനെ പരാജയപ്പെടുത്തി (25-16,26-24,25-19). ആദ്യ മത്സരത്തിൽ മാള ഹോളി ഗ്രെയ്സ് കോളജ് മട്ടന്നൂർ പിആർ എൻഎസ്എസ് കോളജിനെ പരാജയപ്പെടുത്തി (25-23, 25-15, 25-18).
Tags : St. Stephens College, Uzhavoor Nattuvishesham DistrictNews