x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ഐ​ടി പ​ഠ​നം ഇ​നി ര​സ​ക​രം

വെബ് ഡെസ്ക്
Published: November 25, 2026 11:36 PM IST | Updated: November 25, 2026 11:36 PM IST

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​രു​ങ്ങി​യ ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: സെ​ന്‍റ് മേ​രീ​സ് ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഐ​ടി പ​ഠ​നം ഇ​നി കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​രം. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യെ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​നാ​യി യു​പി ഐ​ടി ലാ​ബ്, ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ, ലി​റ്റി​ൽ കൈ​റ്റ്സ് ജൂ​നി​യ​ർ എ​ന്നീ മൂ​ന്നു സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഐ​ടി പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൻ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​നോ​ഹ​ര​മാ​യ ചു​വ​ർ​ചി​ത്ര​ങ്ങ​ളാ​ൽ ക്ലാ​സ് മു​റി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ട്ടു ക​മ്പ്യൂ​ട്ട​റു​ക​ൾ, പ്രൊ​ജ​ക്ട​റു​ക​ൾ, സ്ക്രീ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ശ​ശി​കു​മാ​ർ, പി​ടി​എ. പ്ര​സി​ഡ​ന്‍റ് ഷൈ​ജു പാ​വു​ത്തി​യേ​ൽ, സോ​ജ​ൻ ജേ​ക്ക​ബ്, സ​ജി പാ​റ​ത്തൊ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ നി​ർ​വ​ഹി​ച്ചു. ലി​റ്റി​ൽ കൈ​റ്റ്സ് ജൂ​നി​യ​ർ മെ​ന്‍റ​ർ മ​രി​യ ജോ​സ്, ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ ക​ൺ​വീ​ന​ർ ജി​തി​ൻ പി. ​മാ​ത്യു, സി​മി ജോ​സ്, ഫാ. ​ജി​സ് ജോ​ൺ, ഫാ. ​സി​റി​ൽ ത​യ്യി​ൽ, ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : St.Marys Boys High School Nattuvishesham DistrictNews

Recent News

Corehub Up