മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജുമായി സഹകരിച്ച് ഇരുമാപ്രമറ്റം സ്കൂളിൽ നടത്തിയ ബോധവത്കരണ ക്ലാസ് കമ്മ്യൂണിറ്റി മെഡിസിൻ
മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജ് വിമൻ സെല്ലുമായി സഹകരിച്ച് ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.
മാർ സ്ലീവാ മെഡിസിറ്റി കമ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം സ്പെഷലിറ്റ് ഡോ. കെലീറ്റ ജോർജ് കൗമാരക്കാരായ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
കോളജ് വിമൻ സെൽ കോ-ഓർഡിനേറ്റർമാരായ മിതി കെ.എം., ടിന്റുമോൾ കുര്യാച്ചൻ, സിഎംഎസ് ഹൈസ്കൂൾ ടീച്ചർ ഇൻ ചാർജ് ലിന്റ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
Tags : Class Nattuvishesham DistrictNews