ചേര്‍പ്പുങ്കല്‍: മാര്‍ത്തോമാ മണ്ഡപത്തില്‍ മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശന ഓര്മ സമചിതമായി ആചരിച്ചു. എകെസിസി ചേര്‍പ്പുങ്കല്‍ ഫൊറോന സമിതിയും ഇടവക യൂണിറ്റും സംയുക്തമായി നടത്തിയ പരിപാടി സുറിയാനി ഭാഷയിലുള്ള പ്രാര്‍ഥനകള്‍ ഉള്‍പ്പെടുത്തിയുള്ള സായാഹ്ന നമസ്കാരത്തോടെ ആരംഭിച്ചു. ഫൊറോനാ പ്രസിഡന്റ് മാര്ട്ടിന് കോലടിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം മാര്‍ സ്ലീവാ ഫൊറോന തീര്‍ഥാടന പള്ളി വികാരി ഫാ. ജോസ് വള്ളോംപുരിടം ഉദ്ഘാടനം ചെയ്തു.
എകെസിസി പാലാ രൂപത ഡയറക്ടര്‍ ഫാ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സീറോമലബാര്‍ സഭ എക്യുമെനിസം കമ്മിഷന് സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, ജോബി പോള്‍ കാരിക്കല്‍, ബിന്ദു ജിമ്മി മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ചേര്‍പ്പുങ്കല്‍ ദേശത്തിന്റെ പൗരാണികത മാര്‍ തോമാശ്ലീഹായുടെ പൈതൃകവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നത് അഭിമാനകരമാണെന്ന് ഫാ. ജോസ് വെള്ളോംപുരയിടം അഭിപ്രായപ്പെട്ടു.