ആലപ്പുഴ: തത്തംപള്ളി വേളാങ്കണ്ണി മാതാ പള്ളിയുടെയും കരിസ്മാറ്റിക് പുന്നമട സബ്സോണിന്റെയും ആഭിമുഖ്യത്തിൽ സായാഹ്ന ബൈബിൾ കൺവൻഷൻ 2026 നടത്തും. 28ന് വൈകുന്നേരം അഞ്ചു മുതൽ ഒൻപതു വരെ ശാലോം ടീം-പ്രമുഖ വചനപ്രഘോഷകൻ ബ്രദർ തോമസ് കുമളി നയിക്കും. ദിവ്യബലിയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും സ്തുതി ആരാധനയും സൗഖ്യ വിടുതൽ ശുശ്രൂഷയും ഒരുക്കിയിട്ടുണ്ട്.
സബ്സോൺ ആനിമേറ്റർ ഫാ. ലിബിൻ പുത്തൻപറമ്പിൽ അധ്യക്ഷത വഹിക്കും. ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ ഉദ്ഘാടനം ചെയ്യും. കരിസ്മാറ്റിക് പുന്നമട സബ്സോൺ കോ -ഓർഡിനേറ്റർ ജോജിച്ചൻ സി. പൂണിയിൽ, സെക്രട്ടറി സാലിമ്മ, ആന്റണി പള്ളത്ത്, സോണൽ സർവീസ് അംഗം ജോൺസൺ, ജയപാലൻ, ജ്യോതി, ജയിൻ ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകും.