x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി 100 ച​ല​ഞ്ച്

വെബ് ഡെസ്ക്
Published: November 26, 2026 12:45 AM IST | Updated: November 26, 2026 12:45 AM IST

കോ​​ട്ട​​യം: നാ​​ടും ന​​ഗ​​ര​​വും മാ​​ലി​​ന്യ​​മു​​ക്ത​​വും ശു​​ചി​​ത്വ​​പൂ​​ര്‍​ണ​​വു​​മാ​​യി സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് കേ​​ര​​ള ഖ​​ര​​മാ​​ലി​​ന്യ പ​​രി​​പാ​​ല​​ന പ​​ദ്ധ​​തി​​യു​​ടെ (കെ​​എ​​സ്ഡ​​ബ്ല്യു​​എം​​പി) പി​​ന്തു​​ണ​​യോ​​ടെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ജ​​ന​​കീ​​യ ശു​​ചി​​ത്വ കാ​​മ്പ​​യി​​നാ​​യ ഐ​​സി 100 ച​​ല​​ഞ്ചി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു ജി​​ല്ല​​യി​​ല്‍ തു​​ട​​ക്കം​ട. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ന്‍ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളും പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. 41 ഗ്രീ​​ന്‍ പോ​​യി​​ന്‍റു​​ക​​ളും നി​​ര്‍​ണ​​യി​​ച്ചു.

പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലെ മ​​ലി​​ന​​മാ​​യ കേ​​ന്ദ്ര​​ങ്ങ​​ള്‍ ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ഏ​​റ്റെ​​ടു​​ത്ത് ശു​​ചീ​​ക​​രി​​ക്കു​​ക​​യും തു​​ട​​ര്‍​ച്ച​​യാ​​യ 100 ദി​​വ​​സ​​ത്തേ​​ക്ക് അ​​വ വൃ​​ത്തി​​യു​​ള്ള ഹ​​രി​​ത ഇ​​ട​​ങ്ങ​​ളാ​​യി സം​​ര​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യു​​ക​​യാ​​ണ് കാ​​മ്പ​​യി​​ന്‍റെ ല​​ക്ഷ്യം.
പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്ത​​തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. സ്‌​​കൂ​​ളു​​ക​​ള്‍, കോ​​ള​​ജു​​ക​​ള്‍, നാ​​ഷ​​ണ​​ല്‍ സ​​ര്‍​വീ​​സ് സ്‌​​കീം, നാ​​ഷ​​ണ​​ല്‍ കേ​​ഡ​​റ്റ് കോ​​ര്‍​പ്‌​​സ്, സ്റ്റു​​ഡ​​ന്‍റ് പൊ​ലി​​സ് കേ​​ഡ​​റ്റു​​ക​​ള്‍, കു​​ടും​​ബ​​ശ്രീ അ​​യ​​ല്‍​ക്കൂ​​ട്ട​​ങ്ങ​​ള്‍, റെ​​സി​​ഡ​​ന്‍റ്​​സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ള്‍, ഫ്ലാ​​റ്റ് കൂ​​ട്ടാ​​യ്മ​​ക​​ള്‍, യു​​വ​​ജ​​ന ക്ല​​ബ്ബു​ക​​ള്‍, വാ​​യ​​ന​​ശാ​​ല​​ക​​ള്‍, വ്യാ​​പാ​​രി സം​​ഘ​​ട​​ന​​ക​​ള്‍, സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ള്‍, സ​​ര്‍​ക്കാ​​ര്‍-​​സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്ക് കാ​​മ്പ​​യി​​നി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു പ​​ങ്കാ​​ളി​​ക​​ളാ​​കാം. സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും അ​​യ​​ല്‍​വാ​​സി​​ക​​ളെ​​യും ഉ​​ള്‍​പ്പ​​ടു​​ത്തി വ്യ​​ക്തി​​ക​​ള്‍​ക്കും സം​​ഘ​​ങ്ങ​​ള്‍ രൂ​​പീ​​ക​​രി​​ച്ചു പ​​ങ്കു​​ചേ​​രാം. ഓ​​രോ വാ​​ര്‍​ഡി​​ലും കു​​റ​​ഞ്ഞ​​ത് ഒ​​രു ഹ​​രി​​ത ഇ​​ട​​മെ​​ങ്കി​​ലും ക​​ണ്ടെ​​ത്തി വി​​ക​​സി​​പ്പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ശു​​ചീ​​ക​​രി​​ച്ച പ്ര​​ദേ​​ശ​​ത്ത് വീ​​ണ്ടും മാ​​ലി​​ന്യം​ത​ള്ള​ൽ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടാ​​ല്‍ ജ​​ന​​കീ​​യ നി​​രീ​​ക്ഷ​​ണ സ​​മി​​തി​​യു​​ടെ​​യും ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ​​യും സ​​ഹാ​​യ​​ത്തോ​​ടെ നീ​​ക്കം ചെ​​യ്യു​​ക​​യും നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്യും. മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​വ​​ര്‍​ക്കെ​​തി​​രേ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് സ്‌​​ക്വാ​​ഡ് പി​​ഴ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.

കാ​​മ്പ​​യി​​നി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​വ​​ർ​ക്ക് വാ​​ര്‍​ഡ്, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​നം, ജി​​ല്ല, സം​​സ്ഥാ​​ന​​ത​​ലം എ​​ന്നി​​ങ്ങ​​നെ നാ​​ല് ത​​ല​​ങ്ങ​​ളി​​ല്‍ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും ന​​ല്‍​കും. വാ​​ർ​ഡ് ത​​ല​​ത്തി​​ല്‍ പൊ​​തു​​ഇ​​ട​​ങ്ങ​​ള്‍ ശു​​ചീ​​ക​​രി​​ച്ച് മി​​ക​​ച്ച രീ​​തി​​യി​​ല്‍ പ​​രി​​പാ​​ലി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ള്‍​ക്കും പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു​​മാ​​ണ് അം​​ഗീ​​കാ​​രം.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ത​​ല​​ത്തി​​ല്‍ കാ​​മ്പ​​യി​​ന്‍ ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന​​വ​​യ്ക്കാ​​ണ് പു​​ര​​സ്‌​​കാ​​രം. ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ ഹ​​രി​​ത ഇ​​ട​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ക​​യും അ​​വ​​യു​​ടെ പ​​രി​​പാ​​ല​​നം ഉ​​റ​​പ്പാ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ജി​​ല്ല​​ക​​ള്‍​ക്കാ​​ണ് അം​​ഗീ​​കാ​​രം, സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ മാ​​തൃ​​കാ​​പ​​ര​​മാ​​യ ശു​​ചി​​ത്വ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കും സു​​സ്ഥി​​ര മാ​​ലി​​ന്യ പ​​രി​​പാ​​ല​​ന​​ത്തി​​നു​​മാ​​ണ് പു​​ര​​സ്‌​​കാ​​രം.

ഐ ​​കെ​​യ​​ര്‍

മാ​​ലി​​ന്യം ത​ള്ള​പ്പെ​ടു​ന്ന പൊ​​തു​​സ്ഥ​​ല​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് ആ​​ദ്യ​​ഘ​​ട്ടം.
ഇ​​വി​​ട​​ങ്ങ​​ളെ ഗാ​​ര്‍​ബേ​​ജ് വ​​ള്‍​ന​​റ​​ബി​​ള്‍ പോ​​യി​​ന്‍റു​​ക​​ള്‍ (ജി​​വി​​പി എ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്). ഈ ​​സ്ഥ​​ല​​ങ്ങ​​ള്‍ ബ​​ന്ധ​​പ്പെ​​ട്ട വാ​​ര്‍​ഡ് അം​​ഗ​​ത്തെ അ​​റി​​യി​​ച്ചു കാ​​മ്പ​​യി​​ന്‍റെ ​ഔ​​ദ്യോ​​ഗി​​ക പോ​​ര്‍​ട്ട​​ലി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യി​​ക്ക​​ണം. സ്ഥ​​ല​​ത്തി​​ന്‍റെ നി​​ല​​വി​​ലെ അ​​വ​​സ്ഥ വ്യ​​ക്ത​​മാ​​ക്കു​​ന്ന ജി​​യോ ടാ​​ഗ് ചെ​​യ്ത ഫോ​​ട്ടോ​​യും സ്ഥ​​ല​​വി​​വ​​ര​​ങ്ങ​​ളും പ​​ങ്കാ​​ളി​​ത്ത സം​​ഘ​​ത്തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും പോ​​ര്‍​ട്ട​​ലി​​ല്‍ അ​​പ്‌ലോ​​ഡ് ചെ​​യ്യ​​ണം.

ഐ ​​ക്ലീ​​ന്‍

ക​​ണ്ടെ​​ത്തി​​യ മാ​​ലി​​ന്യം​ത​ള്ള​ൽ കേ​​ന്ദ്ര​​ങ്ങ​​ള്‍ ശു​​ചീ​​ക​​രി​​ച്ചു ഹ​​രി​​ത​​യി​​ട​​ങ്ങ​​ളാ​​ക്കി മാ​​റ്റു​​ക​​യാ​​ണ് ര​​ണ്ടാം ഘ​​ട്ടം. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ​​യും സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും വി​​വി​​ധ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ മാ​​ലി​​ന്യം നീ​​ക്കം ചെ​​യ്ത് പ​​രി​​സ​​രം വൃ​​ത്തി​​യാ​​ക്കി സൗ​​ന്ദ​​ര്യ​​വ​​ത്ക​രി​ക്കും.

ശേ​​ഖ​​രി​​ക്കു​​ന്ന മാ​​ലി​​ന്യം ശാ​​സ്ത്രീ​​യ​​മാ​​യി സം​​സ്‌​​ക​​രി​​ക്കു​​ക​​യോ ഹ​​രി​​ത​​ക​​ര്‍​മ​​സേ​​ന, ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി എ​​ന്നി​​വ​​യ്ക്കു കൈ​​മാ​​റു​ക​യോ ചെ​യ്യും. ശു​​ചീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​യ ശേ​​ഷം നീ​​ക്കം ചെ​​യ്ത മാ​​ലി​​ന്യ​​ത്തി​​ന്‍റെ അ​​ള​​വ്, പ്ര​​വ​​ര്‍​ത്ത​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ തീ​​യ​​തി, ശു​​ചീ​​ക​​ര​​ണ​​ത്തി​​നു ശേ​​ഷ​​മു​​ള്ള സ്ഥ​​ല​​ത്തി​​ന്‍റെ ഫോ​​ട്ടോ എ​​ന്നി​​വ പോ​​ര്‍​ട്ട​​ലി​​ല്‍ അ​​പ്‌ലോ​​ഡ് ചെ​​യ്യ​​ണം.

ഐ ​​ക​​മ്മി​​റ്റ്

ശു​​ചീ​​ക​​രി​​ച്ച​​സ്ഥ​​ല​​ങ്ങ​​ള്‍ തു​​ട​​ര്‍​ച്ച​​യാ​​യി 100 ദി​​വ​​സം പ​​രി​​പാ​​ലി​​ക്കു​​ക എ​​ന്ന​​താ​​ണ് മൂ​​ന്നാം ഘ​​ട്ടം. ഇ​​തി​​നാ​​യി ഐ​​സി 100 വി​​വ​​ര ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ക, സി​​സി​​ടി​​വി കാ​​മ​​റ​​ക​​ളും തെ​​രു​​വു​​വി​​ള​​ക്കു​​ക​​ളും ക്ര​​മീ​​ക​​രി​​ക്കു​​ക, വൃ​​ക്ഷ​​ങ്ങ​​ളും ചെ​​ടി​​ക​​ളും ന​​ട്ടു​​പി​​ടി​​പ്പി​​ക്കു​​ക, പൂ​​ന്തോ​​ട്ട​​ങ്ങ​​ളും മ​​റ്റ് സൗ​​ന്ദ​​ര്യ​​വ​ത്ക​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കു​​ക തു​​ട​​ങ്ങി​​യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്താം.

ശു​​ചീ​​ക​​രി​​ച്ച ഇ​​ട​​ങ്ങ​​ളു​​ടെ പ​​രി​​പാ​​ല​​ന പു​​രോ​​ഗ​​തി 30, 60, 100 ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ല​​യി​​രു​​ത്തി ജി​​യോ ടാ​​ഗ് ചെ​​യ്ത ഫോ​​ട്ടോ​​ക​​ളും മ​​റ്റ് വി​​വ​​ര​​ങ്ങ​​ളും പോ​​ര്‍​ട്ട​​ലി​​ല്‍ അ​​പ്‌ലോ​​ഡ് ചെ​​യ്യ​​ണം.

Tags : IC 100 Challenge Nattuvishesham DistrictNews

Recent News

Corehub Up