പത്തനംതിട്ട: ഭക്ഷ്യ വകുപ്പ് വിപണിയിൽ കൂടുതൽ ഇടപെടൽ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
ആറു മാസത്തിനുള്ളിൽ റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കുമെന്നാണ് കേന്ദ്ര ഗവൺമെന്റ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ നടപടിക്ക് സംസ്ഥാനം സാവകാശം തേടിയിട്ടുണ്ട്.
റേഷൻ വാങ്ങാത്ത കുടുംബങ്ങൾ എന്തുകൊണ്ട് റേഷൻ വാങ്ങുന്നില്ലെന്ന് റേഷൻ കടകൾ കെന്ദ്രീകരിച്ച് അന്വേഷിച്ചുവരികയാണ്. അർഹമായ മുഴുവൻ ആളുകൾക്കും മുൻഗണനാ കാർഡുകൾ നൽകാനാണ് ശ്രമിക്കുന്നത്.
മുൻഗണനാ റേഷൻ കാർഡ് ആരെങ്കിലും വേണ്ടെന്ന് വച്ചാൽ അർഹരായ മറ്റാളുകളെ ഉൾപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ ഓണക്കാലത്തേതുപോലെ തന്നെ എല്ലാ ദിവസവും സപ്ലൈകോയിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും വിപണി ഇടപെടൽ ഓണക്കാലത്ത് മാത്രമല്ല, എല്ലാക്കാലത്തും ഉണ്ടാകണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.