ഐസിഎല്‍ ഒന്നിച്ചോണം പൊന്നോണം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ഐസിഎല്‍ ഒന്നിച്ചോണം പൊന്നോണം സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. ഐസിഎല്‍ സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, സിഇഒയും വൈസ് ചെയര്‍മാനുമായ ഉമ അനില്‍കുമാര്‍, സിപിഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സിപിഐ സെക്രട്ടറി എന്‍.കെ. ഉദയ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുലിക്കളി ,കുമ്മാട്ടി, തെയ്യം ,തിറ, തിരുവാതിരകളി, കഥകളി തുടങ്ങി കേരള തനിമയുള്ള കലാരൂപങ്ങള്‍ എല്ലാം അണിനിരത്തി അതിഗംഭീര ഘോഷയാത്രയാണ് ഇത്തവണ ഒരുക്കുന്നത്. കൂടാതെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്മാന് അഡ്വ. കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.
Tags : ICL OnnichonamPonnonam Business