ചാവറ മാട്രിമണിയുടെ നവീകരിച്ച കോട്ടയം ബ്രാഞ്ചിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർ
കോട്ടയം: നല്ല കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിൽ മുപ്പതു വർഷത്തെ പാരമ്പര്യം ചാവറ മാട്രിമണിയുടെ പ്രവർത്തനങ്ങളെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നെന്നു നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ചാവറ മാട്രിമണിയുടെ നവീകരിച്ച കോട്ടയം ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം സഹായമെത്രാൻ മാർ ഗീവർഗീസ് അപ്രേം ആശീർവാദകർമം നിർവഹിച്ചു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദർശന കൾച്ചറൽ സെന്റർ ഡയറക് ടർ ഫാ. തോമസ് പുതുശേരി, മുനിസിപ്പൽ കൗൺസിലർ അഡ്വ.ജോഫി മരിയ ജോൺ, ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ജനറൽ മാനേജർ ജോസഫ് മാത്യു, ബിജു ജോബ് എന്നിവർ പ്രസംഗിച്ചു.
Tags : ChavaraMatrimony Business KottayamBranch