മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് 250 കോടി കൈമാറുന്നതിനുള്ള കരാർ ചെയർമാൻ ജിസോ ബേബി, എൻസിഡിസി റീജണൽ ഡയറക്ടർ സുരേന്ദ്രകുമാർ സുമനു കൈമാറുന്നു.
തൃശൂർ: ഡോ. ബോബി ചെമ്മണൂർ പ്രമോട്ടറായുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷൻ 250 കോടി രൂപ അനുവദിച്ചു.
അംഗങ്ങളുടെ സാന്പത്തിക ഉന്നമനത്തിനും കുറഞ്ഞനിരക്കിൽ വായ്പ നൽകുന്നതിനും തുക സഹായകമാകും. ഈ സാന്പത്തികവർഷം ആരംഭിക്കുന്ന 50 പുതിയ സിഎഫ്സികളുടെ പ്രവർത്തനങ്ങൾക്കും ഗോ ഗ്രീൻ സംരംഭത്തിലൂടെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും ഇതു കരുത്തേകും.
മെന്പർമാർക്ക് വർഷാവർഷം ലാഭവിഹിതം നൽകിവരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി കഴിഞ്ഞ സാന്പത്തികവർഷത്തിലും 87,000ൽപരം മെന്പർമാർക്ക് ലാഭവിഹിതം നൽകി.
അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി ടേണ്‍ഓവറുള്ള ഇന്ത്യയിലെ നന്പർവണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മലങ്കര സൊസൈറ്റിയെ മാറ്റുമെന്നും 2026-2027 സാന്പത്തികവർഷത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്നും സൊസൈറ്റി ചെയർമാൻ ജിസോ ബേബി അറിയിച്ചു.
സൊസൈറ്റിയിൽ അംഗത്വം എടുക്കുന്നതിനും വിവിധ സേവനങ്ങൾക്കും ബ്രാഞ്ചുകളുമായി ബന്ധപ്പെടാം.
Tags : MalankaraCreditSociety NCDC Business Bobychemmannoor Promoter