x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ ഭീ​ഷ​ണി: എം​എ​ല്‍​എ രാ​മ​ന്‍​കു​ളം സ​ന്ദ​ര്‍​ശി​ച്ചു


Published: June 22, 2026 06:57 AM IST | Updated: June 22, 2026 06:57 AM IST

പ​യ്യ​ന്നൂ​ർ: സു​ര​ക്ഷാ ഭീ​ഷ​ണി​ നേരിടുന്ന മു​തി​യ​ലം രാ​മ​ന്‍​കു​ളം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. ന​ഗ​ര​സ​ഭ ഏ​ല്‍​പ്പി​ച്ച പു​ന​ര്‍​നി​ര്‍​മാണ പ്ര​വൃ​ത്തി​ക​ള്‍ മ​ഴ​ക്കാ​ല​മാ​യി​ട്ടും പൂ​ര്‍​ത്തിയാകാത്തതിനെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​രു​ന്ന​തി​നി​ടെ​യാ​ണ് എം​എ​ല്‍​എ​യു​ടെ സ​ന്ദ​ര്‍​ശ​നം.

കു​ളം പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി പൂ​ര്‍​ത്തിയാ​കാ​ത്ത​തി​നാൻ സ​മീ​പ​ത്തെ വീ​ടു​ക​ള്‍ ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഒ​രു ഇ​ലക്‌ട്രി​ക് പോ​സ്റ്റ് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. പോ​സ്റ്റ് വേ​ഗ​ത്തി​ല്‍ മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രോ​ടും കു​ള​ത്തി​ന്‍റെ അ​രി​കു​ക​ള്‍ ഇ​ടി​ഞ്ഞു വീ​ഴു​ന്ന വി​ഷ​യ​ത്തി​ല്‍ എ​ന്ത് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

Tags : nattu vishesham Security threat

Recent News

Corehub Up