മുംബൈ: ശിവസേന (യുബിറ്റി) നേതാവും എംപിയുമായ സഞ്ജയ് റൗത്തിനു വ്യാജ ബോംബ് ഭീഷണി. വീടിനു മുന്പിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിലാണു ഭീഷണിസന്ദേശം എഴുതിയിരുന്നത്.
ഇതേത്തുടർന്നു വിശദപരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്തിയില്ല. “ഇന്നൊരു കുഴപ്പംപിടിച്ച ദിവസമാണ്.
പന്ത്രണ്ടു മണിക്കു ബോംബ് പൊട്ടും” എന്നായിരുന്നു സന്ദേശം. കാർ പിടിച്ചെടുത്ത പോലീസ് കുറ്റവാളികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.