x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖലിസ്ഥാൻ തീവ്രവാദം ഭീഷണിയെന്ന് കാനഡ


Published: May 5, 2026 02:07 AM IST | Updated: May 5, 2026 02:07 AM IST

ഒ​​​ട്ടാ​​​വ: ​​​ഖ​​​ലി​​​സ്ഥാ​​​ൻ തീ​​​വ്ര​​​വാ​​​ദം രാ​​​ജ്യ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യെ​​​ന്നു കാ​​​ന​​​ഡ​​​യി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി.

കാ​​​ന​​​ഡ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഖ​​​ലി​​​സ്ഥാ​​​ൻ തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​ക്ര​​​മം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​യും ക​​​നേ​​​ഡി​​​യ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ പ​​​ബ്ലി​​​ക് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ക​​​നേ​​​ഡി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ചി​​​ല ഖ​​​ലി​​​സ്ഥാ​​​ൻ തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ട്. പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു പ​​​ണം സ​​​മാ​​​ഹ​​​രി​​​ച്ച് അ​​​ക്ര​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. 40 വ​​​ർ​​​ഷം മു​​​ന്പ് എ​​​യ​​​ർ​​​ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ ബോം​​​ബ് വ​​​ച്ച് 329 പേ​​​രെ വ​​​ധി​​​ച്ച സം​​​ഭ​​​വം കാ​​​ന​​​ഡ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ഖ​​​ലി​​​സ്ഥാ​​​ൻ രാ​​​ഷ്‌​​​ട്ര​​​രൂ​​​പ​​വ​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ക്ര​​​മ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ തീ​​​വ്ര​​​വാ​​​ദ​​​മാ​​​യി ക​​​രു​​​തേ​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തും വ​​​ള​​​രെ കു​​​റ​​​ച്ചു​​​പേ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്നു.

Tags : Canada Khalistan terrorism threat

Recent News

Corehub Up