x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീഷണി ഉയർത്തി മരങ്ങൾ

വെബ്ഡെസ്ക്
Published: August 11, 2026 12:22 AM IST | Updated: August 11, 2026 12:22 AM IST

അങ്കണവാടി കെട്ടിടം

അങ്കണവാടിയിലേക്കു കു​ട്ടി​ക​ളെ അയയ്ക്കില്ലെന്നു ര​ക്ഷി​താ​ക്ക​ൾ

പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ഐ​സി​ഡി​എ​സ് പ​രി​ധി​യി​ലെ 81-ാം ന​മ്പ​ർ ക​ല്ലാ​മം അങ്കണവാ​ടി​യി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​ച്ചൊ​ല്ലി ഗു​രു​ത​ര ആ​ശ​ങ്ക.

അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മു​ള്ള വ​ലി​യ മ​ര​ങ്ങ​ൾ ഏ​തു നി​മി​ഷ​വും അ​പ​ക​ടം സൃ​ഷ്ടി​ക്കാ​വു​ന്ന നി​ല​യി​ലാ​ണെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​രോ​പ​ണം. മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യും ര​ക്ഷി​താ​ക്ക​ളും നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കൂ​ടാ​തെ കെ-​സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലൂ​ടെ​യും പ​രാ​തി ന​ൽ​കി. മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി​യു​ടെ ചു​റ്റു​മ​തി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചു​റ്റു​മ​തി​ൽ ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും, ഇ​തു കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ൽ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു ന്നു. ​

പ​രാ​തി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ പ​രി​ഹാ​രം കാ​ണാ​തെ ഓ​രോ ത​വ​ണ​യും വി​വി​ധ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ധി കൃ​ത​ർ ന​ട​പ​ടി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം കൊ​ണ്ടു​വ​ന്നി​ട്ടും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റു​ക​യും ചു​റ്റു​മ​തി​ൽ സു​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ ​യ്താ​ൽ മാ​ത്ര​മേ കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് അ​യ​യ്ക്കൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.

Tags : Nattuvishesham DistrictNews DeepikaNews threat

Recent News

Corehub Up