ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
ഭീഷണി സന്ദേശത്തിനു പിന്നാലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വോഡും പരിശോധന നടത്തി. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും നിയമസഭയ്ക്കും സ്പീകറുടെ ഓഫീസിനും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. നിയമസഭാ മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു.