x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് മു​ൻ നാവികസേനാ ഉദ്യോഗസ്ഥന് നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി

പി.പി. ചെറിയാൻ
Published: March 20, 2026 05:58 AM IST | Updated: March 20, 2026 08:37 AM IST

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​ത്തി​നാ​യി ഏ​ക​ദേ​ശം പ​ത്ത് വ​ർ​ഷ​ത്തോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ടം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ, മു​ൻ യു​എ​സ് മ​റൈ​ൻ കോ​ർ​പ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ൾ കാ​ന്റ​ൺ രാ​ജ്യം വി​ടാ​നൊ​രു​ങ്ങു​ന്നു. ഏ​ഴ് വ​ർ​ഷം യു​എ​സ് സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും 35 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ന്റ​ണെ ഉ​ട​ൻ ത​ന്നെ ജ​ന്മ​നാ​ടാ​യ ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് നാ​ടു​ക​ട​ത്തും.

 1991 മു​ത​ൽ 1998 വ​രെ യു​എ​സ് മ​റൈ​ൻ കോ​ർ​പ്സി​ൽ മി​ക​ച്ച രീ​തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് യു​ദ്ധ​സ​മ​യ​ത്താ​ണ് ഇ​ദ്ദേ​ഹം സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ത്.

വി​ദേ​ശ വി​നി​മ​യ വി​ദ്യാ​ർ​ഥി വി​സ​യി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി​യ കാ​ന്റ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞും അ​വി​ടെ തു​ട​ർ​ന്നു. സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നാ​ൽ പൗ​ര​ത്വം ല​ഭി​ക്കു​മെ​ന്ന് റി​ക്രൂ​ട്ട​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം സേ​വ​ന​ത്തി​ന് ത​യ്യാ​റാ​യ​ത്.

താ​ൻ പൗ​ര​നാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ കാ​ന്റ​ൺ മു​ൻ​പ് വോ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ രേ​ഖാ​മൂ​ലം പൗ​ര​ത്വം ല​ഭി​ക്കാ​ത്ത ഒ​രാ​ൾ വോ​ട്ട് ചെ​യ്യു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ വ​ലി​യ നി​യ​മ​ലം​ഘ​ന​മാ​ണ്. ഇ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ പൗ​ര​ത്വ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്.

ഫെ​ബ്രു​വ​രി​യി​ൽ ഫെ​ഡ​റ​ൽ കോ​ട​തി ഇ​ദ്ദേ​ഹ​ത്തിന്‍റെ അ​പ്പീ​ൽ ത​ള്ളി. ഇ​നി പ്ര​സി​ഡ​ന്‍റിന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലോ അ​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് പാ​സാ​ക്കു​ന്ന പ്ര​ത്യേ​ക ബി​ല്ലോ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കാ​ന്റ​ണ് അ​മേ​രി​ക്ക​യി​ൽ തു​ട​രാ​നാ​കൂ.

അ​വ​ർ​ക്ക് എ​നി​ക്ക് പൗ​ര​ത്വം നി​ഷേ​ധി​ക്കാം, പ​ക്ഷേ 'യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് മ​റൈ​ൻ എ​ന്ന പ​ദ​വി എ​ന്നി​ൽ നി​ന്ന് എ​ടു​ത്തു​മാ​റ്റാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല, എ​ന്ന് പോ​ൾ കാ​ന്റ​ൺ പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ വീ​ട് വി​റ്റ് ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം.

Tags : Former US Marine US Army faces threat

Recent News

Corehub Up