x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് ജ​പ്തി ഭീ​ഷ​ണി​യി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 01:50 AM IST | Updated: August 6, 2026 01:50 AM IST

ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൃ​ഷി ന​ശി​ച്ച​തി​ന് പി​ന്നാ​ലെ വീ​ട് ജ​പ്തി ചെ​യ്യു​മെ​ന്ന ബാ​ങ്ക് നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ പൂ​ള​ക്കു​റ്റി​യി​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജീ​ഷ്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ർ​വ​വും പോ​യി, നാ​ലാ​ണ്ടി​നുശേ​ഷ​വും സ​ഹാ​യ​മി​ല്ല

ക​ണി​ച്ചാ​ർ: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​കേ​ണ്ട അ​ധി​കൃ​ത​ർ ക​ണ്ണ് അ​ട​യ്ക്കു​മ്പോ​ൾ, കി​ട​പ്പാ​ടം പോ​ലും ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ് ഒ​രു കു​ടും​ബം.

2022 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​ക്കു​റ്റി​യി​ലും മാ​ട​ശേ​രി മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ച പൂ​ള​ക്കു​റ്റി പു​ത്ത​ൻ​വീ​ട്ടി​ൽ പി.​വി. ര​ജീ​ഷും കു​ടും​ബ​വു​മാ​ണ് ഇ​പ്പോ​ൾ ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ​ത്.

ബാ​ങ്കി​ൽ​നി​ന്ന് ല​ഭി​ച്ച ജ​പ്തി നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​തോ​ടെ ഇ​നി എ​ങ്ങോ​ട്ടു​പോ​കു​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് ഈ ​കു​ടും​ബം. പ​ലി​ശ​യ​ട​ക്കം 17,05,902 രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ഉ​ള്ള​ത്. ദു​ര​ന്തം ഉ​ണ്ടാ​യി നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ത​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ​നി​ന്ന് യാ​തൊ​രു​വി​ധ ന​ഷ്ട​പ​രി​ഹാ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ര​ജീ​ഷ് വേ​ദ​ന​യോ​ടെ പ​റ​യു​ന്നു.

ജീ​വി​ത​മാ​ർ​ഗ​മാ​യി​രു​ന്ന കൃ​ഷി​യെ​ല്ലാം ഒ​ലി​ച്ചു​പോ​യ​തോ​ടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്കു​ണ്ടാ​യ കൃ​ഷി​നാ​ശ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും, വാ​യ്പ​യു​ടെ പ​ലി​ശ ഒ​ഴി​വാ​ക്കി തി​രി​ച്ച​ട​വി​ന് ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചു ത​ര​ണ​മെ​ന്നു​മാ​ണ് ര​ജീ​ഷി​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും ആ​വ​ശ്യം.

 

Tags : Nattuvishesham DistrictNews DeepikaNews threat

Recent News

Corehub Up