x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ളി​വെ​ള്ള​ത്തി​ൽ മു​ങ്ങി വീ​ണ്ടും കു​പ്പം സി​എ​ച്ച് ന​ഗ​ർ

വെബ് ഡെസ്ക്
Published: August 28, 2026 05:33 AM IST | Updated: August 28, 2026 05:33 AM IST

കു​പ്പം സി​എ​ച്ച് ന​ഗ​റി​ൽ വെ​ള്ളം ക​യ​റി​യ​തി​നെത്തു​ട​ർ​ന്ന് കു​ട്ടി​ക​ളെ എ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്നു.

ത​ളി​പ്പ​റ​മ്പ്: ക​ന​ത്ത മ​ഴ​യി​ൽ ദേ​ശി​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്ന് ചെ​ളി​വെ​ള്ളം ഒ​ലി​ച്ചെ​ത്തി കു​പ്പം സി​എ​ച്ച് ന​ഗ​റി​ൽ ജ​നം ദു​രി​ത​ത്തി​ലാ​യി.

ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡു​ക​ളും ഓ​വു​ചാ​ലും തി​രി​ച്ച​റി​യാ​ത്ത ത​ര​ത്തി​ൽ വെ​ള്ളം ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ റാ​ലി ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് റോ​ഡി​ലും വീ​ട്ടു​വ​ള​പ്പി​ലും ചെ​ളി​വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ചെ​റി​യ കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത മാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ​യും ദേ​ശീ​യ​പാ​ത​യി​ൽനി​ന്ന് ചെ​ളി​വെ​ള്ള​മെ​ത്തി സി​എ​ച്ച് ന​ഗ​റു​കാ​ർ ഏ​റെ ദു​രി​തം അ​നു​ഭ​വി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​സ്ഥ​ല​ത്തെ അ​ശാ​സ്ത്രീ​യ​മാ​യ മ​ണ്ണെ​ടു​പ്പി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up