പഴശിയിൽ അപകടത്തിൽ തകർന്ന കാർ.
മട്ടന്നൂർ: മട്ടന്നൂർ -തലശേരി റോഡിൽ പഴശിയിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ആൾട്ടോ കാറിലുണ്ടായിരുന്ന മാലൂർ പട്ടാരി സ്വദേശികളായ ഫർസാന (26), വിഷ്ണു (25), ദേവനന്ദ് (26), അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പഴശി എൽപി സ്കൂളിന് സമീപത്തായിരുന്നു അപകടം. മാലൂരിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആൾട്ടോ കാർ ഏതാണ്ട് പൂർണമായും തകർന്നു. മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി.
Tags : NattuVishesham DistrictNews