ഏച്ചില്ലം ഗ്രാമോദയം വായനശാലയിൽ തിരുവോണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു പ്രസംഗ
ഇരിട്ടി: ഒരു ഗ്രാമം ഒരു കുടുംബമായി ഒത്തുചേർന്ന് ആറളം പഞ്ചായത്തിലെ ഏച്ചില്ലം ഗ്രാമോദയം വായനശാലയിൽ തിരുവോണാഘോഷം. രാവിലെ മുതൽ രാത്രി വരെ വിവിധ മത്സരങ്ങളും ഓണസദ്യയും കലാ-സാംസ്കാരിക പരിപാടികളുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. വിഭവസമൃദ്ധമായ ഓണസദ്യയും വൈകുന്നേരം സാംസ്കാരിക സമ്മേളനവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.ടി. തോമസ് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ അനുമോദിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വേലായുധൻ വിതരണം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ സെലീന, അജ്മൽ, സന്തോഷ് കീഴ്പ്പാട്ടില്ലം, കൺവീനർ കെ.കെ. സന്തോഷ് , സജേഷ് പാലേരി, ജോസലി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
അര്‍ബന്‍ ബാങ്കില്‍ ഓണാഘോഷം
കണ്ണൂര്‍: കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരും മാനേജ്മെന്റും സംയുക്തമായി ''അര്ബോണം 2026'' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടി ബാങ്ക് ചെയര്മാന് രാജീവന് എളയാവൂര് ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ വിവിധ ശാഖകളില്‍ സംഘടിപ്പിച്ച പൂക്കളമത്സരത്തില് പൊടിക്കുണ്ട് ബ്രാഞ്ച് ഒന്നാം സ്ഥാനവും, മോര്‍ണിംഗ് ആൻഡ് ഈവനിംഗ് ബ്രാഞ്ച് രണ്ടാം സ്ഥാനവും, ഹെഡ് ഓഫീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പൂക്കളമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജും, കലാപരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ടി.ഒ. മോഹനന് എംഎല്‍എയും വിതരണം ചെയ്തു.കെ. പ്രമോദ്, ടി. മുകുന്ദന്, കെ. മോഹനന്, കെ. റനീഷ്, മനോജ് കുമാര്‍, എംഡി ജി. പ്രേമാനന്ദന്, ജനറല്‍ മാനേജര്‍ പി. രൂപ, അസിസ്റ്റന്റ് സെക്രട്ടറി കെ. പി. പുഷ്പ, വി.കെ. ഷാജിത്ത്എന്നിവര് പ്രസംഗിച്ചു.
Tags : NattuVishesham DistrictNews