x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടഭീ​ഷ​ണി​യു​യ​ര്‍​ത്തി കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: August 8, 2026 12:50 AM IST | Updated: August 8, 2026 12:50 AM IST

വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത് ഭീ​ഷ​ണി ഉ​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍.

ച​ങ്ങ​നാ​ശേ​രി: വാ​ഴൂ​ര്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തി നി​ര​വ​ധി കൂ​റ്റ​ൻ മ​ര​ങ്ങ​ൾ നി​ന്നി​ട്ടും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ക​ണ്ട​ഭാ​വം ന​ടി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യി​ട്ടും അ​പ​ക​ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കു​രി​ശും​മൂ​ടി​നു സ​മീ​പം മ​രം​വീ​ണ് കാ​റ് ത​ക​ര്‍​ന്നെ​ങ്കി​ലും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പി​താ​വും നാ​ല് മ​ക്ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത് ഒ​രു ഡ​സ​നി​ലേ​റെ മ​ര​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. പെ​രു​മ്പ​ന​ച്ചി, ഇ​ല്ലി​മൂ​ട്, ന​ട​യ്ക്കാ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍ അ​പ​ക​ട​ക്കെ​ണി​യാ​യി‌​ട്ടു​ണ്ട്. പെ​രു​മ്പ​ന​ച്ചി​യി​ലു​ള്ള മാ​ട​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഫീ​സി​നു മു​ക​ളി​ലേ​ക്കു നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ മ​രം ഏ​തു​സ​മ​യ​വും നി​ല​പൊ​ത്തു​മെ​ന്ന സ്ഥി​തി​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് കു​ലു​ക്ക​മി​ല്ല.

അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും എം​എ​ൽ​എ​യ്ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കു​മെ​ല്ലാം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Large trees threat

Recent News

Corehub Up