x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ലാ മാ​രേ​ട്ടി​ന്‍റെ നി​ര്‍​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പ്: ഫൊ​ക്കാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍ എ​ന്തു​കൊ​ണ്ട്?

ജോയിച്ചൻ പുതുക്കുളം
Published: July 16, 2026 04:09 AM IST | Updated: July 16, 2026 04:09 AM IST

ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍

ഫൊ​ക്കാ​ന 2026 തെര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടി​നെ​ക്കു​റി​ച്ച് ഉ​യ​ര്‍​ന്ന പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ളി​ല്‍ ഒ​ന്ന് - നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളും തി​രി​ച്ച​ടി​ക​ളും നേ​രി​ട്ടി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ര്‍ വീ​ണ്ടും നേ​തൃ​ത്വ പോ​രാ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് എ​ന്ന​താ​ണ്. അ​തി​ന് ഉ​ത്ത​രം ന​ല്‍​കു​ന്ന​ത് ഒ​രു സ്ഥാ​നാ​ര്‍​ഥി​ത്വം മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വ​ര്‍ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഒ​രു ശ​ക്ത​മാ​യ നേ​തൃ​ത്വ​സം​ഘ​മാ​ണ്.

ടീം ​എം​പ​വ​ര്‍ എ​ന്ന പേ​രി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ന​ലി​ലൂ​ടെ ലീ​ലാ മാ​രേ​ട്ട് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന ആ​ശ​യം - വ്യ​ക്തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നേ​തൃ​ത്വം അ​ല്ല, മ​റി​ച്ച് ക​ഴി​വും അ​നു​ഭ​വ​വും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും ഉ​ള്ള വ്യ​ക്തി​ക​ള്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ടീം ​സം​വി​ധാ​ന​മാ​ണ്. 'ഫൊാ​ക്കാ​ന പോ​ലെ​യു​ള്ള ഒ​രു ദേ​ശീ​യ സം​ഘ​ട​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ഓ​രോ സ്ഥാ​ന​ത്തേ​ക്കും ശ​രി​യാ​യ വ്യ​ക്തി​യെ ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി സ​മ​യം മാ​റ്റി​വെ​ച്ച്, സം​ഘ​ട​ന​യു​ടെ വ​ള​ര്‍​ച്ച​യ്ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ആ​ളു​ക​ളെ​യാ​ണ് ഞാ​ന്‍ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്,'' എ​ന്ന​താ​ണ് ലീ​ലാ മാ​രേ​ട്ടി​ന്‍റെ നി​ല​പാ​ട്.

സം​ഘ​ട​ന​യു​ടെ ഭാ​വി ഐ​ക്യ​ത്തി​ലും സു​താ​ര്യ​ത​യി​ലു​മാ​ണ് എ​ന്ന വി​ശ്വാ​സ​ത്തോ​ടെ, വ്യ​ക്തി​പ​ര​മാ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക​പ്പു​റം പൊ​തു​ന​ന്മ മു​ന്‍​നി​ര്‍​ത്തി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ത​ന്റെ ല​ക്ഷ്യ​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. 'എ​നി​ക്ക് ഏ​ത് ടീ​മി​നൊ​പ്പ​വും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. എ​ന്നാ​ല്‍ ഫൊ​ക്കാ​ന​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ന് ആ​വ​ശ്യ​മാ​യ അ​നു​ഭ​വ​വും കാ​ഴ്ച​പ്പാ​ടും ഉ​ള്ള ഏ​റ്റ​വും മി​ക​ച്ച ടീ​മി​നെ​യാ​ണ് ഞാ​ന്‍ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ടീ​മി​ലെ ഓ​രോ വ്യ​ക്തി​യു​ടെ​യും പ്ര​വ​ര്‍​ത്ത​ന​പാ​ര​മ്പ​ര്യം സ​മൂ​ഹ​ത്തി​ന് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്,' എ​ന്ന​താ​ണ് അ​വ​രു​ടെ അ​ഭി​പ്രാ​യം.

ഈ ​കാ​ഴ്ച​പ്പാ​ടി​ലാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നാ​ര്‍​ഥി​യാ​യി ജോ​ര്‍​ജ് ഓ​ലി​ക്ക​ലി​നെ ലീ​ലാ മാ​രേ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ളു​ന്ന സേ​വ​ന​പാ​ര​മ്പ​ര്യ​മു​ള്ള ജോ​ര്‍​ജ് ഒ​ലി​ക്ക​ല്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍, സം​ഘാ​ട​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​ത്വ​മാ​ണ്. 33 വ​ര്‍​ഷ​ത്തി​ലേ​റെ കാ​ല​മാ​യി ഇ​ന്ത്യ​ന്‍-​മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി​ക​ളും സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളും അ​ടു​ത്ത​റി​ഞ്ഞ നേ​താ​വാ​ണ്.

ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ല്‍ അം​ഗ​മാ​യി​രു​ന്ന ജോ​ര്‍​ജ് ഒ​ളി​ക്ക​ല്‍, റീ​ജ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍, നാ​ഷ​ണ​ല്‍ സ്‌​പെ​ല്ലിം​ഗ് ബി ​കോ-​കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തു​ട​ങ്ങി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ പ​മ്പ (Philadelphia Area Malayalee Aossciation) യു​ടെ സ്ഥാ​പ​ക അം​ഗ​വും നാ​ല് ത​വ​ണ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ദ്ദേ​ഹം സം​ഘ​ട​നാ വ​ള​ര്‍​ച്ച​യ്ക്കും സ്ഥി​ര​ത​യ്ക്കും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ സ്ഥാ​പ​ക അം​ഗ​വും മു​ന്‍ ചെ​യ​ര്‍​മാ​നു​മാ​ണ്.​ ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്റാ​യും, ഐ​ഒ​സി ഫി​ല​ഡ​ല്‍​ഫി​യ ചാ​പ്റ്റ​റി​ന്റെ മു​ന്‍ ട്ര​ഷ​റ​റാ​യും, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് അ​മേ​രി​ക്ക ഫി​ല​ഡ​ല്‍​ഫി​യ ചാ​പ്റ്റ​റി​ന്റെ മു​ന്‍ പ്ര​സി​ഡ​ന്റാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​പ്പം മ​ല​യാ​ള ഭാ​ഷ, സാ​ഹി​ത്യം, നാ​ട​കം, സി​നി​മ എ​ന്നീ മേ​ഖ​ല​ക​ളി​ലും ജോ​ര്‍​ജ് ഒ​ളി​ക്ക​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. നി​ര​വ​ധി മ​ല​യാ​ളം നാ​ട​ക​ങ്ങ​ളി​ലും ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ലും അ​ഭി​ന​യി​ക്കു​ക​യും സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്ത അ​ദ്ദേ​ഹം, മ​നീ​ഷി നാ​ഷ​ണ​ല്‍ ഡ്രാ​മ ഫെ​സ്റ്റി​വ​ലി​ല്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്.

മ​ല​യാ​ളം സം​സ്‌​കാ​ര​വും ക​ല​യും പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്ന ആ​ശ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍, അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഒ​രു സ​ജീ​വ മു​ഖ​മാ​ണ്. പ്രൊ​ഫ​ഷ​ണ​ല്‍ രം​ഗ​ത്തും മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള അ​ദ്ദേ​ഹം ഫി​ല​ഡ​ല്‍​ഫി​യ സി​റ്റി വാ​ട്ട​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ പ്രോ​ഗ്രാം സ​യ​ന്റി​സ്റ്റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. ശാ​സ്ത്ര മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ​വും ഓ​ര്‍​ഗ​നൈ​സേ​ഷ​ണ​ല്‍ മാ​നേ​ജ്‌​മെ​ന്റി​ലെ പ​ഠ​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ ക​ഴി​വു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്ത് ന​ല്‍​കു​ന്നു.

ഫൊ​ക്കാ​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍ അം​ഗ​സം​ഘ​ട​ന​ക​ളെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക, യു​വ​ജ​ന-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക, സു​താ​ര്യ​മാ​യ ഭ​ര​ണ​സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക, വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി പൈ​തൃ​കം സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ്. ലീ​ലാ മാ​റേ​റ്റി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍, 'ഫൊ​ക്കാ​ന​യ്ക്ക് ഇ​ന്ന് ആ​വ​ശ്യ​മു​ള്ള​ത് അ​നു​ഭ​വ​വും ആ​ത്മാ​ര്‍​ത്ഥ​ത​യും ഒ​രു​മി​ച്ചു​ള്ള നേ​തൃ​ത്വ​മാ​ണ്. അ​ത്ത​ര​മൊ​രു ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​വു​ള്ള വ്യ​ക്തി​യാ​ണ് ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍.'​അ​നു​ഭ​വ​വും പ്ര​വ​ര്‍​ത്ത​ന​പാ​ര​മ്പ​ര്യ​വും സം​ഘ​ട​നാ പ​രി​ച​യ​വും ഒ​രു​മി​ക്കു​ന്ന ഒ​രു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നാ​ര്‍​ഥി​യെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ടീം ​എം​പ​വ​റി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

K-Rail Survey

Tags : Leela Maret's Crucial Election

Recent News

Corehub Up