x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​സം​രം​ഭ​ക​രു​ടെ ആ​ശ​യ​ങ്ങ​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കാ​ൻ 'സീ​റോ ബി​സി​ന​സ് ക​ണ​ക്ട്’

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: July 16, 2026 03:29 AM IST | Updated: July 16, 2026 03:29 AM IST

സീ​റോ ബി​സി​ന​സ് ക​ണ​ക്ട്

ഷി​ക്കാ​ഗോ : സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​സം​രം​ഭ​ക​ർ, പ്ര​ഫ​ഷ​ണ​ലു​ക​ൾ, നി​ക്ഷേ​പ​ക​ർ എ​ന്നി​വ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി പു​തി​യ ക​രി​യ​ർ–​മെ​ന്‍റർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന സീ​റോ ബി​സി​ന​സ് ക​ണ​ക്റ്റി​ന് ഷി​ക്കാ​ഗോ​യി​ൽ സ​മാ​രം​ഭം.

യു​വ​ത​ല​മു​റ​യ്ക്ക് ബി​സി​ന​സ്, ക​രി​യ​ർ രം​ഗ​ങ്ങ​ളി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന കൂ​ട്ടാ​യ്മ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഷി​ക്കാ​ഗോ മ​ക്കോ​ർ​മി​ക് പ്ലേ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു.​ വെ​റു​മൊ​രു ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കി​ങ് ക്ല​ബ് എ​ന്ന​തി​ന​പ്പു​റം യു​വ​ത​ല​മു​റ​യെ ല​ക്ഷ്യ​മി​ട്ട് വി​ശ്വാ​സം, ധാ​ർ​മ്മി​ക​ത, പ​ര​സ്പ​ര സ​ഹാ​യം എ​ന്നി​വ​യി​ലൂ​ന്നി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥി​രം ബി​സി​ന​സ് സ​മൂ​ഹ​മാ​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ സ്പി​രി​ച്ച്വ​ൽ ഡ​യ​റ​ക്ട​റും ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ പ്രൊ​ക്യൂ​റേ​റ്റ​റു​മാ​യ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ, ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ജോ​സി ജോ​ർ​ജ് അ​ഞ്ഞി​ലി​വേ​ലി​ൽ, നേ​തൃ​ത്വ​സം​ഘാം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ അ​ല​ക്സ്, ചെ​റി​യാ​ൻ തോ​മ​സ്, സു​നി​ൽ കു​ര്യ​ൻ, റി​ച്ചാ​ർ​ഡ് ക​ർ​ട്ടോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ട​ണം: ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്

​ബി​സി​ന​സി​ലും ക​രി​യ​റി​ലും ല​ഭി​ക്കു​ന്ന വി​ജ​യം ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണെ​ന്നും അ​വ അ​ടു​ത്ത ത​ല​മു​റ​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി പ​ങ്കു​വ​യ്ക്കു​മ്പോ​ഴാ​ണ് അ​നു​ഗ്ര​ഹ​മാ​യി മാ​റു​ന്ന​തെ​ന്നും ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു. യു​വ​ജ​ന​ങ്ങ​ൾ വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണാ​ൻ മ​ടി​ക്ക​രു​തെ​ന്നും എ​ന്നാ​ൽ സ​ത്യ​സ​ന്ധ​ത​യും വി​ന​യ​വും കൈ​വി​ട​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

നെ​റ്റ്‌​വ​ർ​ക്കിംഗ് മു​ത​ൽ ബി​സി​ന​സ് ന​ട​ത്തി​പ്പി​ൽ വ​രെ പ്രഫ​ഷ​ണ​ൽ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക്രൈ​സ്ത​വ വി​ശ്വാ​സ മൂ​ല്യ​ങ്ങ​ൾ എ​ങ്ങ​നെ സം​യോ​ജി​പ്പി​ക്കാ​മെ​ന്ന കാ​ര്യ​ത്തി​ൽ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ സം​ഘ​ട​ന​യ്ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കും. സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ശ്വാ​സ​സ​മൂ​ഹ​ത്തി​നു​ള്ളി​ൽ​നി​ന്നു​ള്ള മി​ക​ച്ച മാ​തൃ​ക​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഒ​രു ന​ല്ല സം​ഭാ​ഷ​ണം ഒ​രു യു​വാ​വി​ന് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ലെ​ന്നും ഫാ. ​കു​ര്യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ലാ​ഭം നേ​ടു​ന്ന​വ​ൻ മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും വി​ജ​യ​ത്തെ സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​വ​നാ​ണ് യ​ഥാ​ർ​ഥ ബി​സി​ന​സ് നേ​താ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ക​ണ​ക്ഷ​ൻ, മെ​ന്റ​ർ​ഷി​പ്പ്, ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്:​

ആ​ശ​യ​ങ്ങ​ളു​ള്ള യു​വ​സം​രം​ഭ​ക​ർ​ക്ക് ശ​രി​യാ​യ ഗൈ​ഡ​ൻ​സും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​രി​യ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ജോ​സി ജോ​ർ​ജ് അ​ഞ്ഞി​ലി​വേ​ലി​ൽ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ചാ​പ്റ്റ​റു​ക​ൾ, പ്ര​തി​മാ​സ വെ​ബി​നാ​റു​ക​ൾ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ഇ​ൻ​ടേ​ൺ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ട​ന​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും.

ബി​സി​ന​സ് വി​ജ​യ​ത്തി​നൊ​പ്പം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സു​നി​ൽ കു​ര്യ​ൻ വി​ശ​ദീ​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ syrobusinessconnect.com എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

​യു​വ​സം​രം​ഭ​ക​രു​ടെ 'ഫ​യ​ർ​സൈ​ഡ് ചാ​റ്റ്':​

ഒ​രു ആ​ശ​യം എ​ങ്ങ​നെ വ​ലി​യ ബി​സി​ന​സാ​ക്കി മാ​റ്റാം, ആ​ദ്യ ഉ​പ​ഭോ​ക്താ​വി​നെ എ​ങ്ങ​നെ ക​ണ്ടെ​ത്താം, ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്തെ പ​രാ​ജ​യ​ങ്ങ​ളി​ൽ​നി​ന്ന് എ​ന്താ​ണ് പ​ഠി​ക്കേ​ണ്ട​ത്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റില​ജ​ൻ​സ് ന​ൽ​കു​ന്ന സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത 'From Idea to Impact' ഫ​യ​ർ​സൈ​ഡ് ചാ​റ്റ് വേ​ദി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

പ്ര​മു​ഖ സം​രം​ഭ​ക​രാ​യ റോ​ബി​ൻ അ​ല​ക്സ്, ചെ​റി​യാ​ൻ തോ​മ​സ്, റി​ച്ചാ​ർ​ഡ് ക​ർ​ട്ടോ എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യി. ജോ​സി ജോ​ർ​ജ് സം​ഭാ​ഷ​ണം ന​യി​ച്ചു. ​ഷാ​ർ​ക്ക് ടാ​ങ്കി​ൽ ജെ​സ്വി​ൻ വ​ർ​ഗീ​സി​ന് ഒ​ന്നാം സ്ഥാ​നം:​യു​വ​സം​രം​ഭ​ക​ർ​ക്കാ​യി ഒ​രു​ക്കി​യ സീ​റോ ഷാ​ർ​ക്ക് ടാ​ങ്ക് 2026 മ​ത്സ​ര​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ഫി​റ്റ്‌​ന​സ് പ്ലാ​റ്റ്‌​ഫോ​മാ​യ അ​സെ​ൻ​ഡ് ഫി​റ്റ്‌​ന​സ് സ്ഥാ​പ​ക​ൻ ജെ​സ്വി​ൻ വ​ർ​ഗീ​സ് ഒ​ന്നാം സ്ഥാ​ന​വും പ​തി​ന​യ്യാ​യി​രം ഡോ​ള​ർ സ​മ്മാ​ന​വും നേ​ടി. രോ​ഗം വ​ന്ന ശേ​ഷം ചി​കി​ത്സി​ക്കു​ന്ന രീ​തി​ക്ക് പ​ക​രം മു​ൻ​കൂ​ട്ടി​യു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ​മാ​ണ് ഈ ​പ്ലാ​റ്റ്‌​ഫോം ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കാ​തെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സോ​ൾ​വെ​യ്ൽ എ​ന്ന സം​രം​ഭം അ​വ​ത​രി​പ്പി​ച്ച അ​ഭി​ജി​ത്ത് ഫ്രാ​ൻ​സി​സ് പ്ര​ത്യേ​ക അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. സൗ​ത്ത് ഏ​ഷ്യ​ൻ വ​സ്ത്ര​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കാ​നും പു​ന​ർ​വി​ൽ​പ്പ​ന ന​ട​ത്താ​നു​മു​ള്ള ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റ് പ്ലേ​സ് ആ​യ ദേ​ശി ക്ലോ​സ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച ജോ​യ​ൽ വി​ൻ​സെ​ന്റ് പ്രേ​ക്ഷ​ക​രു​ടെ വോ​ട്ടി​ലൂ​ടെ​യു​ള്ള ഓ​ഡി​യ​ൻ​സ് അ​വാ​ർ​ഡ് നേ​ടി. സ്ട്രാ​റ്റോ​സ്, സേ ​യെ​ഷ്, അ​വ​ലോ​ൺ എ​ന്നീ സ്റ്റാ​ർ​ട്ട​പ്പു​ക​ളും ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ചു.

K-Rail Survey K-Rail Survey

Tags : Zero Business Connect opportunities.

Recent News

Corehub Up