Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Connect

ക്ലോ​ഡി​ന് ഇ​നി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​മാ​യി ക​ണ​ക്റ്റ് ചെ​യ്യാം; പു​തി​യ പേ​ഴ്സ​ണ​ൽ ഫി​നാ​ൻ​സ് ഫീ​ച്ച​റു​മാ​യി ആ​ന്ത്രോ​പി​ക്

ന്യൂ​ഡ​ൽ​ഹി : ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ചാ​റ്റ്‌​ബോ​ട്ടാ​യ ക്ലോ​ഡി​ൽ പു​തി​യൊ​രു ഫീ​ച്ച​റു​മാ​യി ആ​ന്ത്രോ​പി​ക് എ​ത്തി​യി​രി​ക്കു​ന്നു. ഇ​നി മു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ല്ലെ​ങ്കി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് അ​ക്കൗ​ണ്ടു​ക​ൾ ക്ലോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാം. ഒ​പ്പം നി​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ചെ​ല​വു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് എ​ഐ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ ഇ​തി​ലൊ​രു പ്ര​ധാ​ന പ​രി​മി​തി​യു​ണ്ട്; ക്ലോ​ഡി​ന്‍റെ ഈ ​പു​തി​യ ഫീ​ച്ച​ർ 'റീ​ഡ്-​ഒ​ൺ​ലി' മോ​ഡ​ലി​ൽ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​താ​യ​ത്, ക്ലോ​ഡി​ന് നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം അ​യ​ക്കാ​നോ മ​റ്റ് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ ക​ഴി​യി​ല്ല. വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് ന​ൽ​കാ​ൻ മാ​ത്ര​മെ ഇ​തി​ന് സാ​ധി​ക്കൂ.

ഇ​ത് എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്?

പ്ലെ​യ്ഡ് ഫി​ൻ​ടെ​ക് പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ക്ലോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത്.
ബാ​ങ്കി​ന്‍റെ പേ​ര്, അ​ക്കൗ​ണ്ട് ത​രം, ബാ​ല​ൻ​സ്, ക്രെ​ഡി​റ്റ് ലി​മി​റ്റു​ക​ൾ, ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ ക്ലോ​ഡി​ന് സാ​ധി​ക്കും. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് പാ​സ്‌​വേ​ഡു​ക​ൾ ക്ലോ​ഡ് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്ന് ആ​ന്ത്രോ​പി​ക് വ്യ​ക്ത​മാ​ക്കു​ന്നു.

"ഈ ​മാ​സം എ​ന്‍റെ പ​ണം എ​ങ്ങോ​ട്ടൊ​ക്കെ​യാ​ണ് പോ​യ​ത്?" എ​ന്ന് ചോ​ദി​ച്ചാ​ൽ ചെ​ല​വു​ക​ൾ ത​രം​തി​രി​ച്ച് ന​ൽ​കാ​ൻ ക്ലോ​ഡി​ന് ക​ഴി​യും. കൂ​ടാ​തെ നി​ങ്ങ​ളു​ടെ ചെ​ല​വു​ക​ൾ നോ​ക്കി അ​ടു​ത്തൊ​രു അ​വ​ധി​ക്കാ​ല യാ​ത്ര പോ​കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് വി​ല​യി​രു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കും.

ഈ ​ഫീ​ച്ച​റി​ൽ പ​ര​സ്യ​ങ്ങ​ളോ സ്പോ​ൺ​സേ​ർ​ഡാ​യ ശു​പാ​ർ​ശ​ക​ളോ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ആ​ന്ത്രോ​പി​ക് പ​റ​യു​ന്നു. എ​ഐ ന​ൽ​കു​ന്ന ക​ണ​ക്കു​ക​ളി​ൽ തെ​റ്റു​ക​ൾ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​സ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​മ്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ൽ യു​എ​സി​ലെ ക്ലോ​ഡ് പ്രോ, ​മാ​ക്സ്, അ​ൾ​ട്രാ സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​ർ​ക്കാ​യി ബീ​റ്റാ പ​തി​പ്പി​ലാ​ണ് ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up