x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ കേ​സ്; ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 6, 2026 09:26 PM IST | Updated: November 6, 2026 09:26 PM IST

ഡോ. ​കെ.​എ​ൻ. മു​ഹ​മ്മ​ദ് ഫാ​ബി​ൻ

ക​ൽ​പ്പ​റ്റ: എം​ഡി​എം​എ കേ​സി​ൽ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ല​ക്കി​ടി​യി​ൽ ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഡോ. ​കെ.​എ​ൻ. മു​ഹ​മ്മ​ദ് ഫാ​ബി​ൻ (41) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗം മേ​ധാ​വി​യാ​ണ്  മു​ഹ​മ്മ​ദ് ഫാ​ബി​ൻ.

ക​ഴി​ഞ്ഞ മാ​സം 22ന് 8.52 ​ഗ്രാം എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി കെ.​ഇ. നൗ​ഫ​ലി​ൽ​നി​ന്നും ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി കെ.​എം. മു​ഹ​മ്മ​ദ് ന​ഫീ​സി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഡോ​ക്ട​റി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്ന് ഡോ​ക്ട​ർ മു​ഹ​മ്മ​ദ് ഫാ​ബി​ന് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും ഇ​യാ​ളോ​ടൊ​പ്പം സ്ഥി​ര​മാ​യി ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും ഇ​രു​വ​രും മൊ​ഴി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഡോ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം മൊ​റ​യൂ​ർ സ്വ​ദേ​ശി​യാ​യ ഫാ​ബി​ൻ നി​ല​വി​ൽ കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. ഡോ​ക്ട​ർ സ്ഥി​ര​മാ​യി എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : MDMA Case Doctor Arrested Drug Bust Drug Trafficking Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up