Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Trafficking

ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം; യു​വാ​വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

തൃ​ശൂ​ര്‍: യു​വാ​വി​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കു​ന്നം​കു​ളം മേ​ത്ത​ല വെ​ണ്ണാ​ട്ടു വീ​ട്ടി​ല്‍ ഷൈ​നെ​യാ​ണ് എ​ന്‍​ഡി​പി​എ​സ് നി​യ​മ പ്ര​കാ​രം ഒ​രു വ​ര്‍​ഷം ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും പു​തു​ക്കാ​ട് വ​ച്ച് മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

2022ല്‍ ​കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 1.830 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ലും 2026 ഏ​പ്രി​ലി​ല്‍ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യ്‌​ക്ക് സ​മീ​പ​ത്തു​നി​ന്നു 90.200 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മൈ​ന്‍ പി​ടി​കൂ​ടി​യ കേ​സി​ലും ഷൈ​ന്‍ പ്ര​തി​യാ​ണ്. പു​തു​ക്കാ​ട് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ജ​യി​ലി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ എ​ത്തി​ച്ച് ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി.

NRI

ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ന് നേ​രെ യുഎസ് സൈന്യത്തിന്‍റെ  ആ​ക്ര​മ​ണം: നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ: കി​ഴ​ക്ക​ൻ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ക​പ്പ​ലി​ന് നേ​രെ യു​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ല​ഹ​രി​ക​ട​ത്തു​കാ​രെ​യും ഭീ​ക​ര​വാ​ദി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് യു​എ​സ് സ​തേ​ൺ ക​മാ​ൻ​ഡ് ന​ട​ത്തി​യ പ്ര​ത്യേ​ക നീ​ക്ക​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​പ്രി​ൽ 14-ന് ​ജ​ന​റ​ൽ ഫ്രാ​ൻ​സി​സ് എ​ൽ. ഡൊ​നോ​വ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 'ജോ​യി​ന്‍റ് ടാ​സ്ക് ഫോ​ഴ്സ് സ​തേ​ൺ സ്പി​യ​ർ' ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഭീ​ക​ര സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ക​പ്പ​ലു​ക​ളെ​യും ല​ഹ​രി​ക്ക​ട​ത്ത് പാ​ത​ക​ളെ​യും ത​ക​ർ​ക്കു​ക എ​ന്ന​താ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ല​ക്ഷ്യം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും പ​സ​ഫി​ക് മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ല​ഹ​രി​ക്ക​ട​ത്തു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ലഹരിക്കടത്ത് ​ഓ​പ്പ​റേ​ഷ​നി​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സൗ​ത്ത്കോം അ​റി​യി​ച്ചു.

മ​ധ്യ-​ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ തീ​ര​ങ്ങ​ളി​ലെ ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​എ​സ് സൈ​ന്യം ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ സൈ​ന്യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up