x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ന് നേ​രെ യുഎസ് സൈന്യത്തിന്‍റെ  ആ​ക്ര​മ​ണം: നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

പി.പി. ചെറിയാൻ
Published: April 17, 2026 07:30 AM IST | Updated: April 17, 2026 07:30 AM IST

വാ​ഷിം​ഗ്ട​ൺ: കി​ഴ​ക്ക​ൻ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ക​പ്പ​ലി​ന് നേ​രെ യു​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ല​ഹ​രി​ക​ട​ത്തു​കാ​രെ​യും ഭീ​ക​ര​വാ​ദി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് യു​എ​സ് സ​തേ​ൺ ക​മാ​ൻ​ഡ് ന​ട​ത്തി​യ പ്ര​ത്യേ​ക നീ​ക്ക​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​പ്രി​ൽ 14-ന് ​ജ​ന​റ​ൽ ഫ്രാ​ൻ​സി​സ് എ​ൽ. ഡൊ​നോ​വ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 'ജോ​യി​ന്‍റ് ടാ​സ്ക് ഫോ​ഴ്സ് സ​തേ​ൺ സ്പി​യ​ർ' ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഭീ​ക​ര സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ക​പ്പ​ലു​ക​ളെ​യും ല​ഹ​രി​ക്ക​ട​ത്ത് പാ​ത​ക​ളെ​യും ത​ക​ർ​ക്കു​ക എ​ന്ന​താ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ല​ക്ഷ്യം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും പ​സ​ഫി​ക് മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ല​ഹ​രി​ക്ക​ട​ത്തു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ലഹരിക്കടത്ത് ​ഓ​പ്പ​റേ​ഷ​നി​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സൗ​ത്ത്കോം അ​റി​യി​ച്ചു.

മ​ധ്യ-​ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ തീ​ര​ങ്ങ​ളി​ലെ ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​എ​സ് സൈ​ന്യം ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ സൈ​ന്യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags : US military attack drug trafficking

Recent News

Corehub Up