x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ൺ ക​ലാ​മേ​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ കൊ​ടി​യി​റ​ക്കം

അനിൽ ഹരി
Published: October 8, 2026 02:20 AM IST | Updated: October 8, 2026 02:20 AM IST

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ൺ ക​ലാ​മേ​ള

ലി​വ​ർ​പൂ​ൾ: ക​ല​യു​ടെ വ​ർ​ണ​വി​സ്മ​യ​ങ്ങ​ളും പ്ര​തി​ഭ​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ മാ​റ്റു​ര​യ്ക്ക​ലും കൊ​ണ്ട് ലി​വ​ർ​പൂ​ളി​നെ ഒ​രു ദി​വ​സം മു​ഴു​വ​ൻ ക​ല​യു​ടെ ഉ​ത്സ​വ​ഭൂ​മി​യാ​ക്കി മാ​റ്റി​യ യു​ക്മ ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ കൊ​ടി​യി​റ​ക്കം.

ഒ​ക്ടോ​ബ​ർ 3 ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ളി​ലെ ബ്രോ​ട്ട​ൻ ഹാ​ൾ കാ​ത്ത​ലി​ക് ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ന്ന ക​ലാ​മേ​ള​യി​ൽ യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ അ​വി​സ്മ​ര​ണീ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി വേ​ദി​ക​ളെ കീ​ഴ​ട​ക്കി.

രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ത​ന്നെ ക​ലാ​മേ​ള​യു​ടെ ആ​വേ​ശം വേ​ദി​ക​ളി​ലാ​കെ നി​റ​ഞ്ഞു. സം​ഗീ​തം, നൃ​ത്തം, സാ​ഹി​ത്യം തു​ട​ങ്ങി വി​വി​ധ ക​ലാ​വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ഒ​രേ​സ​മ​യം വ്യ​ത്യ​സ്ത വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റി. കി​ഡ്സ്, സ​ബ്-​ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ഷീ​ജോ വ​ർ​ഗീ​സ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​ യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജൺ പ്ര​സി​ഡ​ന്‍റ്  ​ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ  ​ഷീ​ജോ വ​ർ​ഗീ​സ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജൺ സെ​ക്ര​ട്ട​റി  ​സ​നോ​ജ് വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

നോ​ർ​ത്ത് വെ​സ്റ്റി​ൽ നി​ന്നു​ള്ള യു​ക്മ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബി​ജു പീ​റ്റ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ  ​രാ​ജീ​വ് സി. ​പി. ന​ന്ദി അ​റി​യി​ച്ചു.​യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ലെ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, മ​ത്സ​രാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, ക​ലാ​സ്വാ​ദ​ക​ർ തു​ട​ങ്ങി വ​ലി​യൊ​രു ജ​ന​സ​ഞ്ച​യ​മാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നും തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ​ത്.

ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗ്ഗീ​സ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ ജോ​സ​ഫ്, ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജീ​വ് C P എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

195 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ക​ലാ​കി​രീ​ടം. ​ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ന്ന വാ​ശി​യേ​റി​യ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 195 പോ​യി​ന്‍റ് നേ​ടി മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി.122 പോ​യി​ന്‍റു​മാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റോ​ക്ക്പോ​ട്ട് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ, 65 പോ​യി​ന്‍റു​മാ​യി വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

60 പോ​യി​ന്‍റുമാ​യി നോ​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നാ​ലാം സ്ഥാ​ന​ത്തെ​ത്തി.​വ്യ​ക്തി​ഗ​ത മി​ക​വി​നു​ള്ള ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ക​ലാ​പ്ര​തി​ഭ പ​ട്ടം വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ രോ​ഹ​ൻ റോ​ബി​ൻ സ്വ​ന്ത​മാ​ക്കി. ക​ലാ​തി​ല​ക പ​ട്ടം വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ആ​ൻ ട്രീ​സ ജോ​ബി ക​ര​സ്ഥ​മാ​ക്കി.​ഭാ​ഷ കേ​സ​രി പ​ട്ട​വും ആ​ൻ ട്രീ​സ ജോ​ബി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, ക​ലാ​മേ​ള​യി​ലെ ശ്ര​ദ്ധേ​യ​മാ​യ നാ​ട്യ​റാ​ണി പ​ട്ടം ബെ​റി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നി​ലെ നി​മ്മി ചി​ന്നു തോ​മ​സ് ക​ര​സ്ഥ​മാ​ക്കി.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ:
വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്റു​ക​ൾ നേ​ടി വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യ​ത്
കി​ഡ്സ്: ക്രി​സ്റ്റ​ൽ ജീ​വ​ൻ – നോ​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
സ​ബ്-​ജൂ​നി​യ​ർ: എ​ഥ​ൽ റോ​സ് ബി​നു – നോ​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
ജൂ​നി​യ​ർ: ആ​ൻ ട്രീ​സ ജോ​ബി – വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
സീ​നി​യ​ർ: നി​മ്മി ചി​ന്നു തോ​മ​സ് – ബെ​റി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ.

വേ​ദി​ക​ൾ നി​റ​ഞ്ഞ് ക​ലാ​സ്വാ​ദ​ക​ർ

ഓ​രോ മ​ത്സ​ര​വേ​ദി​ക്കു മു​ന്നി​ലും ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കാ​ണി​ക​ളു​ടെ നി​റ​സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ന​ട​ന​ചാ​രു​ത​യു​ടെ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി​യ ശാ​സ്‌​ത്രീ​യ നൃ​ത്ത​യി​ന​ങ്ങ​ൾ കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. നാ​ട​ൻ​പാ​ട്ടി​ന്റെ​യും ല​ളി​ത​ഗാ​ന​ത്തി​ന്റെ​യും മാ​ധു​ര്യ​വും സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും ചേ​ർ​ന്ന​തോ​ടെ ക​ലാ​മേ​ള അ​ക്ഷ​രാ​ർ​ഥത്തി​ൽ ഒ​രു വ​ലി​യ ക​ലാ​വി​രു​ന്നാ​യി മാ​റി.

കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ വേ​ദി​ക​ളി​ൽ കാ​ഴ്ച​വ​ച്ച മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി. പ്ര​ത്യേ​കി​ച്ച് നൃ​ത്ത​വേ​ദി​ക​ളി​ൽ പ​തി​വാ​യി വ​നി​താ മ​ത്സ​രാ​ർ​ഥിക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കാ​റു​ള്ള​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യി ഗ്രൂ​പ്പ് ഡാ​ൻ​സു​മാ​യി വേ​ദി​യി​ലെ​ത്തി​യ പു​രു​ഷ മ​ത്സ​രാ​ർ​ത്ഥി​ക​ൾ ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ കാ​ണി​ക​ളെ ത്ര​സി​പ്പി​ച്ച​ത് ക​ലാ​മേ​ള​യി​ലെ വേ​റി​ട്ട കാ​ഴ്ച​യാ​യി.

ഓ​രോ മ​ത്സ​ര​വേ​ദി​യും മ​ല​യാ​ള​ത്തി​ന്റെ ഭാ​ഷ​യും ക​ല​യും സം​സ്കാ​ര​വും പ്ര​വാ​സി പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ യു​ക്മ ക​ലാ​മേ​ള​ക​ൾ വ​ഹി​ക്കു​ന്ന വ​ലി​യ പ​ങ്ക് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. മ​ന​സ്സി​ന്റെ ഇ​രു​ട്ട​ക​റ്റി അ​ന്ത​ർ​പ്ര​കാ​ശം പ​ക​രാ​നു​ള്ള ക​ല​യു​ടെ അ​തു​ല്യ​മാ​യ ശ​ക്തി​യെ ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന സാം​സ്കാ​രി​ക സം​ഗ​മ​മാ​യി ലി​വ​ർ​പൂ​ൾ ക​ലാ​മേ​ള മാ​റി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം

​വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ  ​അ​ല​ക്സ് വ​ർ​ഗ്ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യു​ക്മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, യു​ക്മ നാ​ഷ​ണ​ൽ പി​ആ​ർ​ഒ ആ​ൻ​ഡ് മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ ജോ​ർ​ജ്, യു​ക്മ സാം​സ്‌​കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജാ​ക്സ​ൺ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് ക​ലാ​കി​രീ​ടം, ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം, ഭാ​ഷാ​കേ​സ​രി, നാ​ട്യ​റാ​ണി തു​ട​ങ്ങി​യ പ്ര​ധാ​ന പു​ര​സ്‌​കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.​വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ക​ലാ​കി​രീ​ടം സ​മ്മാ​നി​ക്കു​ക​യും ചെ​യ്ത​തോ​ടെ രാ​വി​ലെ ആ​രം​ഭി​ച്ച ക​ലാ​വി​സ്മ​യ​ങ്ങ​ളു​ടെ പ​ക​ൽ​പ്പൂ​ര​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി​യാ​യി.

റീ​ജ​ണ​ൽ പ്ര​സി​ഡ​ൻ്റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം ബി​ജു പീ​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​നോ​ജ് വ​ർ​ഗീ​സ്, ഷാ​രോ​ൺ ജോ​സ​ഫ്, രാ​ജീ​വ് സി.​പി, അ​ഭി​റാം, അ​ശ്വ​തി ശ്രീ​നാ​ഥ്, ജെ​റി​ൻ ജോ​സ്, ജോ​സ​ഫ് മാ​ത്യു, ബി​നോ​യ് മാ​ത്യു, ബി​ജോ​യ് തോ​മ​സ്, അ​നി​ൽ ഹ​രി, ബി​നു തോ​മ​സ്, ജ​നീ​ഷ് കു​രു​വി​ള, സി​ജോ വ​ർ​ഗ്ഗീ​സ്, ജൂ​ലി​യ​സ് ജോ​സ്, ലി​റ്റോ ടൈ​റ്റ​സ്, രാ​കേ​ഷ് ജോ​ർ​ജ്ജ്, റീ​ജി​യ​ണി​ലെ അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് ഉ​റ​പ്പ് വ​രു​ത്തി.​

ദേ​ശീ​യ ക​ലാ​മേ​ള​യി​ലേ​ക്ക് വി​ജ​യി​ക​ൾ​

റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്കും ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മു​ക​ൾ​ക്കു​മാ​ണ് ന​വം​ബ​ർ 7-ന് ​ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ന​ട​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

ദേ​ശീ​യ വേ​ദി​യി​ൽ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജണി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​വും ഇ​ത്ത​വ​ണ​ത്തെ ക​ലാ​മേ​ള​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യി.2027 ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 9-ന്.​ക​ലാ​മേ​ള​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടു​ത്ത വ​ർ​ഷ​ത്തെ യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജണ​ൽ ക​ലാ​മേ​ള​യു​ടെ തീ​യ​തി​യും പ്ര​ഖ്യാ​പി​ച്ചു. 2027 ഒ​ക്ടോ​ബ​ർ 9-നാ​ണ് അ​ടു​ത്ത റീ​ജണ​ൽ ക​ലാ​മേ​ള ന​ട​ക്കു​ക.

മ​ത്സ​രാ​ർ​ഥിക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ക​ലാ​സ്വാ​ദ​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും വി​വി​ധ വേ​ദി​ക​ളി​ലേ​ക്കു​ള്ള സു​ഗ​മ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥിക​ളു​ടെ പ്ര​തി​ഭാ​പ്ര​ക​ട​ന​ങ്ങ​ളും, ക​ലാ​കി​രീ​ട​ത്തി​നാ​യു​ള്ള വാ​ശി​യേ​റി​യ പോ​രാ​ട്ട​വും, വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റി​യ ക​ലാ​വി​സ്മ​യ​ങ്ങ​ളും ചേ​ർ​ന്ന് യു​ക്മ ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള 2026 ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു മ​നോ​ഹ​ര അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് തി​ര​ശീ​ല വീ​ണു.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Colorful conclusion UUKMA North West Region

Recent News

Corehub Up