x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സി​റോ മ​ല​ബാ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ഭ​ക്തി​യും ജ്ഞാ​ന​വും പ​ക​ർ​ന്ന് പ്ര​ത്യേ​ക വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: July 16, 2026 03:42 AM IST | Updated: July 16, 2026 03:42 AM IST

ഷി​ക്കാ​ഗോ സി​റോ മ​ല​ബാ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ

ഷി​ക്കാ​ഗോ: ഷിക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ജൂ​ബി​ലി ക​ൺ​വെ​ൻ​ഷ​നി​ൽ വി​വി​ധ സ​ഭാ–​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ളും വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സ​ഭാ​സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലും പ്രഫ​ഷ​ണ​ലു​ക​ളി​ലു​മു​ള്ള വ്യ​ക്തി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നാ​യി ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ജി മാ​ണി​യു​ടെ​യും സ്പെ​ഷ്യ​ൽ ഇ​വ​ന്‍റ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ ചി​റ​യി​ലി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ പ​ന്ത്ര​ണ്ട് പ്ര​ത്യേ​ക കൂ​ട്ടാ​യ്മ​ക​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച​ത്.

വി​ശ്വാ​സ പ​രി​ശീ​ല​ന​വും സ​ഭാ ഭ​ര​ണ​രം​ഗ​വും :

വി​ശ്വാ​സ പ​രി​ശീ​ല​ന രം​ഗ​ത്തെ ആ​ധു​നി​ക വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സി​സി​ഡി അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക വ​ർ​ക്ക്‌​ഷോ​പ്പി​ൽ ഫാ. ​ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്റെ സ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ധ്യാ​പ​ക​രു​ടെ ഈ ​സ​മ്മേ​ള​നം.

ഇ​ട​വ​ക​ക​ളു​ടെ ഭ​ര​ണ–​സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ സു​താ​ര്യ​ത​യും കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ട്ര​സ്റ്റി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി റ​വ. മോ​ൺ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ ന​യി​ച്ചു. ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ എ​ന്നി​വ​ർ ട്ര​സ്റ്റി​മാ​രു​ടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​സ്എം​സി​സി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ് ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, റ​വ. മോ​ൺ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രഫ​ഷ​ണ​ൽ മു​ന്നേ​റ്റ​വും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വും സ​ഭ​യി​ൽ:

അ​മേ​രി​ക്ക​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ന‌​ഴ്സു​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക സം​ഗ​മ​ത്തി​ൽ ക​ർ​ദ്ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ഫാ. ​വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.​അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷ പ​ക​ർ​ന്നു​ന​ൽ​കു​ന്ന മ​ല​യാ​ളം സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ വ​ർ​ക്ക്‌​ഷോ​പ്പി​ലും സ​ഭ​യി​ലെ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ സം​ഗ​മ​ത്തി​ലും പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി​യും പ​ങ്കെ​ടു​ത്തു.​ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ, സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും സു​ര​ക്ഷി​ത പ​രി​സ്ഥി​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ന് വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ നേ​തൃ​ത്വം ന​ൽ​കി.

വ​നി​താ വേ​ദി​യും ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​വും ശ്ര​ദ്ധേ​യ​മാ​യി:​

കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും സ്ത്രീ​ക​ൾ വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന​പ​ങ്കി​നെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ട് ന​ട​ന്ന വി​മ​ൻ​സ് ഫോ​റം യോ​ഗ​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം പ​ങ്കെ​ടു​ത്ത ഈ ​യോ​ഗ​ത്തി​ന് പു​റ​മെ, ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത വി​ധ​വ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ശ്വാ​സ വ​ച​ന​ങ്ങ​ളു​മാ​യി വേ​ദി​യി​ലെ​ത്തി.

സ​ഭ​യു​ടെ ഭാ​വി പ്ര​ത്യാ​ശ​ക​ളാ​യ അ​ൾ​ത്താ​ര ബാ​ല​ന്മാ​രു​ടെ​യും സ​ക്രി​സ്റ്റ​ന്മാ​രു​ടെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ലും ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ​പു​ത്ത​ൻ​പു​ര​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി.​ ക​ൺ​വ​ൻ​ഷ​നി​ലെ ഏ​റ്റ​വും പ്രൗ​ഢ​മാ​യ വേ​ദി​ക​ളി​ലൊ​ന്ന് സ​ഭ​യു​ടെ തു​ട​ക്ക​കാ​ലം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കാ​യി ഒ​രു​ക്കി​യ ജൂ​ബി​ലി ദ​മ്പ​തി സം​ഗ​മ​മാ​യി​രു​ന്നു. ക​ർ​ദ്ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ ബി​ഷ​പ് മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ടും ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ പ്ര​ധാ​ന സ​മ്മേ​ള​ന​ങ്ങ​ളി​ലും രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്റെ സ​ജീ​വ​മാ​യ സാ​ന്നി​ധ്യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

K-Rail Survey K-Rail Survey K-Rail Survey

Tags : Chicago Syro-Malabar Jubilee Convention

Recent News

Corehub Up