x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ ബാ​ല​വേ​ദി; ന​യ​നി​ക പ്ര​സി​ഡന്‍റ്​, സി​ദാ​ൻ സെ​ക്ര​ട്ട​റി

അനിൽ സി. ഇടിക്കുള
Published: July 16, 2026 03:51 AM IST | Updated: July 16, 2026 03:51 AM IST

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ ബാ​ല​വേ​ദി

അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ ബാ​ല​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാരവാഹികളായി ന​യ​നി​ക ശ്രീ​ജീ​ഷ് (പ്ര​സി​ഡ​ന്‍റ്), ധ​ൻ​വി സു​മേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്റ്), സി​ദാ​ൻ ര​മേ​ഷ് (സെ​ക്ര​ട്ട​റി), നി​യ വി​നോ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എന്നിവരെ തെരഞ്ഞെടുത്തു.

ഫാ​ദി​ൽ ഷ​ഹീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​യ​നി​ക ശ്രീ​ജീ​ഷ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

31 അം​ഗ ബാ​ല​വേ​ദി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും , വി​വി​ധ പ​രി​പാ​ടി​ക​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി മ്യൂ​സി​ക് ക്ല​ബിന്‍റെ ക​ൺ​വീ​ന​ർ സാ​യ് മാ​ധ​വ്, ജോ. ​ക​ൺ​വീ​ന​ർ ആ​ര​തി ദി​പു, ഡാ​ൻ​സ് ക്ല​ബ് ക​ൺ​വീ​ന​ർ സാ​ൻ​വി സ​ൽ​ജി​ത്, ജോ. ​ക​ൺ​വീ​ന​ർ ആ​മി​ന ന​സ്മി​ൻ, സ്പോ​ർ​ട്സ് ക്ല​ബ് ക​ൺ​വീ​ന​ർ ബി​യോ​ൺ ബൈ​ജു, ജോ. ​ക​ൺ​വീ​ന​ർ മ​ർ​സൂ​ഖ്, റീ​ഡിം​ഗ് ക്ല​ബ് ക​ൺ​വീ​ന​ർ നി​ഖി​ത സ​ച്ചി​ൻ, ജോ. ​ക​ൺ​വീ​ന​ർ ഫൈ​ഹ ഷ​ഹീ​ർ, ആ​ക്ടിം​ഗ് ക്ല​ബ് ക​ൺ​വീ​ന​ർ അ​യാ​ൻ അ​ലി, ജോ. ​ക​ൺ​വീ​ന​ർ അ​ക്ഷ​ജ് ലി​ഘോ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി രാ​കേ​ഷ് മൈ​ല​പ്ര​ത്, സെന്‍റർ​ ജോ.​ സെ​ക്ര​ട്ട​റി സ്മി​ത ധ​നേ​ഷ്കു​മാ​ർ, സാ​ഹി​ത്യ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​തീ​ഷ് കാ​വി​ല​ക​ത്ത്, മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ആ​ർ. ശ​ങ്ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

Tags : Kerala Social Centre Balaved

Recent News

Corehub Up