x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ൻ​ഡി​പി യോ​ഗം മ​യൂ​ർ വി​ഹാ​ർ ശാ​ഖ​യു​ടെ ഗു​രു​ദേ​വ സ​ന്ധ്യ ഏ​പ്രി​ൽ 11ന്


Published: March 28, 2026 10:26 AM IST | Updated: March 28, 2026 10:26 AM IST

ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ പ​രി​പാ​ല​ന യോ​ഗം മ​യൂ​ർ വി​ഹാ​ർ ശാ​ഖാ ന​മ്പ​ർ 4351-ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഗു​രു​ദേ​വ സ​ന്ധ്യ ഏ​പ്രി​ൽ 11ന് വൈ​കു​ന്നേ​രം 5.30 മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1-ലു​ള്ള പോ​ക്ക​റ്റ് 3-ലെ ​കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ മ​ഹാ​ഗു​രു വെ​ളി​ച്ച​മേ​കി​യ സു​വ​ർ​ണ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച 25 വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ങ്ങി​യ സൂ​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും.

ബൈ​ജു ആ​ർ. പൂ​വ​ണ​ത്തും​വി​ള​യെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും സി. ​കെ. പ്രി​ൻ​സി​നെ സൂ​വ​നീ​ർ ക​ൺ​വീ​ന​റാ​യും തെ​രഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് വി​ഷ്ണു​പ്രി​യ നാ​ട്യാ​ല​യം ഗു​രു ബാ​ല​കൃ​ഷ്ണ മാ​രാ​രു​ടെ സം​വി​ധാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ശ്രീ​ഗു​രു​ദേ​വ​ൻ എ​ന്ന ഡാ​ൻ​സ് ഡ്രാ​മ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ചാ​രു​ത​യേ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9818227292, 9650256712 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : SNDP Mayur Vihar Gurudeva Sandhya

Recent News

Corehub Up