ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. വി. കുർബാനയ്ക്ക് ഫാ. സണ്ണി ജോസഫ് വെട്ടികുഴിച്ചാലിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ അള്ളടയിൽ സഹകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

ഗായക സംഘം, കാറോസൂസ പ്രാർഥന, ബൈബിൾ വായന, കാഴ്ച സമർപ്പണം, മറ്റു പ്രാർഥനകൾക്കും നേതൃത്വം നൽകിയത് വനിതകളായിരുന്നു. സ്നാക്സ് വിതരണവും ഉണ്ടായിരുന്നു.