x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച് പ​മ്പ

ജോ​ർ​ജ് ഓ​ലി​ക്ക​ൽ
Published: July 15, 2026 10:43 AM IST | Updated: July 15, 2026 10:43 AM IST

ആഘോഷത്തിൽ നിന്ന്

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യു​ടെ 250 -ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് ഫോ​ർ പ്രോ​സ്പെ​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ന്‍റ് (പ​മ്പ) ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഗാ​ലേ​റി​യ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യും ന​ട​ന്നു.

അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 250 വ​ർ​ഷ​ത്തെ മ​ഹ​ത്താ​യ പൈ​തൃ​ക​ത്തെ​യും ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ​യും ഒ​രു​പോ​ലെ ആ​ദ​രി​ച്ച ഈ ​ആ​ഘോ​ഷ​ത്തി​ൽ ന​ഗ​ര, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ ദേ​ശീ​യ​പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യു​ടെ 250-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​യി​രു​ന്നു പ​മ്പ​യു​ടെ ഈ ​ആ​ഘോ​ഷം. സാ​മൂ​ഹി​ക സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തോ​ടെ​യും സം​ഗീ​ത​വി​രു​ന്നോ​ടെ​യും ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് നേ​തൃ​ത്വം ന​ൽ​കി.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ജോ​ൺ വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. പ​മ്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റ് സെ​ന​റ്റ​ർ ഷ​രീ​ഫ് സ്ട്രീ​റ്റ്, ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡോ. ​നീ​ന അ​ഹ​മ്മ​ദ്, മൈ​ക്ക​ൽ ഡ്രി​സ്കോ​ൾ, ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം, ​ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ട്ര​ഷ​റ​ർ ജോ​യ് ത​ട്ടാ​രു​കു​ന്നേ​ൽ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ സു​ധ ക​ർ​ത്ത, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റ​വ. എം. ​കെ. കു​ര്യാ​ക്കോ​സ് അ​മേ​രി​ക്ക​യു​ടെ 250 വ​ർ​ഷ​ത്തെ യാ​ത്ര​യ്ക്ക് ന​ന്ദി അ​ർ​പ്പി​ച്ച പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം ഏ​യ്ഞ്ച​ൽ മേ​രി റേ​ച്ച​ൽ തോ​മ​സും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം സൗ​മ്യ തോ​മ​സും ആ​ല​പി​ച്ചു.

ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​യും എ​ടു​ത്തു​പ​റ​ഞ്ഞു.

പ​മ്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​മേ​രി​ക്ക ന​ൽ​കി​യ അ​വ​സ​ര​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ ഐ​ക്യ​വും പൊ​തു​സേ​വ​ന​വും ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ അ​വ​ത​രി​പ്പി​ച്ച "അ​മേ​രി​ക്ക​യു​ടെ 250 വ​ർ​ഷ​ങ്ങ​ൾ' ഡോ​ക്യു​മെ​ന്‍റ​റി അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വ​ള​ർ​ച്ച​യും ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​വും സ​വി​ശേ​ഷ​മാ​യി അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ നേ​ടി.

തു​ട​ർ​ന്ന് പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം, ​ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗം ഡോ. ​നീ​ന അ​ഹ​മ്മ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യ പ​യ​നി​യ​ർ സ​മൂ​ഹ​നേ​താ​വ് പി. ​ടി. മാ​ത്യു​വി​നെ പ്ര​ത്യേ​ക ആ​ദ​ര​വോ​ടെ അ​നു​മോ​ദി​ച്ചു. ഈ ​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​നം ജോ​ർ​ജ് ഓ​ലി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഭാ​ഗ​മാ​യി​രു​ന്നു 1998 മു​ത​ൽ 2026 വ​രെ പ​മ്പ​യെ ന​യി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ച്ച ച​ട​ങ്ങ്. സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത നേ​തൃ​ത്വ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് പ്ര​ത്യേ​ക സ്മാ​ര​ക ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ഈ ​പ്ര​ത്യേ​ക ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല തോ​മ​സ് പോ​ളും സെ​ലി​ൻ ഓ​ലി​ക്ക​ലും നി​ർ​വ​ഹി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം​യും ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗം ഡോ. ​നീ​ന അ​ഹ​മ്മ​ദും ചേ​ർ​ന്നാ​ണ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ആ​ദ​ര​സൂ​ച​ക ഫ​ല​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം, ​ക്യാ​പ്റ്റ​ൻ ടി. ​ജെ. തോ​മ​സ​ൺ, സ​ർ​ജ​ന്‍റ് ബ്ലെ​സ​ൺ മാ​ത്യു എ​ന്നി​വ​ർ​ക്ക് പൊ​തു​സു​ര​ക്ഷാ രം​ഗ​ത്തെ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ത്തി​ന് പ്ര​ത്യേ​ക അം​ഗീ​കാ​ര ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ഈ ​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, ജോ​യ് ത​ട്ടാ​രു​കു​ന്നേ​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ സു​ധ ക​ർ​ത്ത, ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി സാ​മു​വ​ൽ, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ ജോ​ർ​ജ്, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ പ്ര​തി​നി​ധി ജോ​ർ​ജ് ജോ​സ​ഫ്, പി​യാ​നോ പ്ര​തി​നി​ധി ലൈ​ല മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മാ​താ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ നൃ​ത്താ​വ​ത​ര​ണ​ങ്ങ​ളും ജെ​റോ​ൺ ജോ​ജി​യു​ടെ ക​ലാ​പ​രി​പാ​ടി​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ അ​റ്റോ​ർ​ണി ജോ​സ​ഫ് എം. ​കു​ന്നേ​ൽ, മ​ണി​ലാ​ൽ മ​ത്താ​യി, അ​റ്റോ​ർ​ണി ലെ​നോ തോ​മ​സ് എ​ന്നി​വ​ർ​ക്ക് സ​മൂ​ഹ​ത്തി​നും ബി​സി​ന​സ് മേ​ഖ​ല​യ്ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് ന​ൽ​കി. ഈ ​പ്ര​ത്യേ​ക ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല അ​ല​ക്സ് തോ​മ​സും ജോ​ണ്‍ പ​ണി​ക്ക​രും നി​ർ​വ​ഹി​ച്ചു.

മാ​താ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ബേ​ബി ത​ട​വ​നാ​ലി​നെ​യും പ​മ്പ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു. ഈ ​പ്ര​ത്യേ​ക ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല റ​വ. ഫി​ലി​പ്പ് മോ​ട​യി​ൽ നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​ക്കാ​ല ന​ന്ദി​പ്ര​സം​ഗം നി​ർ​വ​ഹി​ച്ച​തോ​ടെ ഔ​പ​ചാ​രി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു. തു​ട​ർ​ന്ന് വി​രു​ന്നും സം​ഗീ​ത​വി​രു​ന്ന തു​ട​ർ​ന്ന് ന​ട​ന്ന് സം​ഗീ​ത വി​രു​ന്നി​ന് സാ​ബു പാ​ന്പാ​ടി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Pampa USIndependenceDay FourthOfJuly MalayaliCommunity Celebration

Recent News

Corehub Up