Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pampa

America

അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച് പ​മ്പ

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യു​ടെ 250 -ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് ഫോ​ർ പ്രോ​സ്പെ​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ന്‍റ് (പ​മ്പ) ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഗാ​ലേ​റി​യ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യും ന​ട​ന്നു.

അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 250 വ​ർ​ഷ​ത്തെ മ​ഹ​ത്താ​യ പൈ​തൃ​ക​ത്തെ​യും ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ​യും ഒ​രു​പോ​ലെ ആ​ദ​രി​ച്ച ഈ ​ആ​ഘോ​ഷ​ത്തി​ൽ ന​ഗ​ര, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ ദേ​ശീ​യ​പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യു​ടെ 250-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​യി​രു​ന്നു പ​മ്പ​യു​ടെ ഈ ​ആ​ഘോ​ഷം. സാ​മൂ​ഹി​ക സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തോ​ടെ​യും സം​ഗീ​ത​വി​രു​ന്നോ​ടെ​യും ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് നേ​തൃ​ത്വം ന​ൽ​കി.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ജോ​ൺ വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. പ​മ്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റ് സെ​ന​റ്റ​ർ ഷ​രീ​ഫ് സ്ട്രീ​റ്റ്, ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡോ. ​നീ​ന അ​ഹ​മ്മ​ദ്, മൈ​ക്ക​ൽ ഡ്രി​സ്കോ​ൾ, ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം, ​ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ട്ര​ഷ​റ​ർ ജോ​യ് ത​ട്ടാ​രു​കു​ന്നേ​ൽ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ സു​ധ ക​ർ​ത്ത, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റ​വ. എം. ​കെ. കു​ര്യാ​ക്കോ​സ് അ​മേ​രി​ക്ക​യു​ടെ 250 വ​ർ​ഷ​ത്തെ യാ​ത്ര​യ്ക്ക് ന​ന്ദി അ​ർ​പ്പി​ച്ച പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം ഏ​യ്ഞ്ച​ൽ മേ​രി റേ​ച്ച​ൽ തോ​മ​സും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം സൗ​മ്യ തോ​മ​സും ആ​ല​പി​ച്ചു.

ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​യും എ​ടു​ത്തു​പ​റ​ഞ്ഞു.

പ​മ്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​മേ​രി​ക്ക ന​ൽ​കി​യ അ​വ​സ​ര​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ ഐ​ക്യ​വും പൊ​തു​സേ​വ​ന​വും ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ അ​വ​ത​രി​പ്പി​ച്ച "അ​മേ​രി​ക്ക​യു​ടെ 250 വ​ർ​ഷ​ങ്ങ​ൾ' ഡോ​ക്യു​മെ​ന്‍റ​റി അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വ​ള​ർ​ച്ച​യും ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​വും സ​വി​ശേ​ഷ​മാ​യി അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ നേ​ടി.

തു​ട​ർ​ന്ന് പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം, ​ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗം ഡോ. ​നീ​ന അ​ഹ​മ്മ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യ പ​യ​നി​യ​ർ സ​മൂ​ഹ​നേ​താ​വ് പി. ​ടി. മാ​ത്യു​വി​നെ പ്ര​ത്യേ​ക ആ​ദ​ര​വോ​ടെ അ​നു​മോ​ദി​ച്ചു. ഈ ​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​നം ജോ​ർ​ജ് ഓ​ലി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഭാ​ഗ​മാ​യി​രു​ന്നു 1998 മു​ത​ൽ 2026 വ​രെ പ​മ്പ​യെ ന​യി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ച്ച ച​ട​ങ്ങ്. സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത നേ​തൃ​ത്വ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് പ്ര​ത്യേ​ക സ്മാ​ര​ക ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ഈ ​പ്ര​ത്യേ​ക ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല തോ​മ​സ് പോ​ളും സെ​ലി​ൻ ഓ​ലി​ക്ക​ലും നി​ർ​വ​ഹി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം​യും ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗം ഡോ. ​നീ​ന അ​ഹ​മ്മ​ദും ചേ​ർ​ന്നാ​ണ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ആ​ദ​ര​സൂ​ച​ക ഫ​ല​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മൈ​ക്ക് ക്രാം, ​ക്യാ​പ്റ്റ​ൻ ടി. ​ജെ. തോ​മ​സ​ൺ, സ​ർ​ജ​ന്‍റ് ബ്ലെ​സ​ൺ മാ​ത്യു എ​ന്നി​വ​ർ​ക്ക് പൊ​തു​സു​ര​ക്ഷാ രം​ഗ​ത്തെ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ത്തി​ന് പ്ര​ത്യേ​ക അം​ഗീ​കാ​ര ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ഈ ​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, ജോ​യ് ത​ട്ടാ​രു​കു​ന്നേ​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം; പ​ത്തു ല​ക്ഷം പേ​ർ ദ​ര്‍​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം. ഇ​തു​വ​രെ ദ​ര്‍​ശ​നം ന​ട​ത്തി​യ ഭ​ക്ത​രു​ടെ എ​ണ്ണം പ​ത്തു ല​ക്ഷം പി​ന്നി​ട്ടു.

തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ച്ച് 12-ാം ദി​ന​മാ​യ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു വ​രെ 79707 പേ​രാ​ണ് മ​ല​ക​യ​റി​യ​ത്. കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നാ​ല്‍ സു​ഖ​ദ​ര്‍​ശ​നം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ മ​ല​യി​റ​ങ്ങു​ന്ന​ത്.

പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ടാ​ല്‍ അ​ധി​ക​നേ​രം കാ​ത്തു​നി​ല്‍​ക്കാ​തെ ത​ന്നെ എ​ല്ലാ ഭ​ക്ത​ര്‍​ക്കും ദ​ര്‍​ശ​നം ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഒ​രു​ങ്ങി പ​മ്പാ തീ​രം aagola ayya

 

പ​ന്പാ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഒ​രു​ങ്ങി പ​മ്പാ തീ​രം. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ഹ​ക​ര​ണ-​തു​റ​മു​ഖ-​ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​നാ​കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മു​ഹ്യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മൂ​ന്ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രാ​ത്ത രീ​തി​യി​ൽ ജ​ർ​മ​ൻ ഹാ​ങ്ങ​ർ പ​ന്ത​ൽ ത​യാ​റാ​യി. പ​മ്പ മ​ണ​പ്പു​റ​ത്തെ 43,000 ച​തു​ര​ശ്ര​യ​ടി​യു​ള്ള പ്ര​ധാ​ന വേ​ദി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന, സ​മാ​പ​ന സ​മ്മേ​ള​നം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ 3,000 പ്ര​തി​നി​ധി​ക​ൾ​ക്ക് ഇ​വി​ടെ​യാ​ണ് ഇ​രി​പ്പി​ടം. ത​റ​നി​ര​പ്പി​ൽ നി​ന്ന് നാ​ല​ടി ഉ​യ​ര​ത്തി​ൽ 2,400 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് സ്റ്റേ​ജ്. ഇ​തി​നോ​ട് ചേ​ർ​ന്ന് ഗ്രീ​ൻ റൂ​മു​മു​ണ്ട്. മീ​ഡി​യ റൂ​മു​ൾ​പ്പെ​ടെ പ്ര​ധാ​ന വേ​ദി​യോ​ട് ചേ​ർ​ന്നാ​ണ്.

പ​മ്പ​യു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ച്ച് മ​ണ​പ്പു​റ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഘ​ട​ന​യ്ക്ക് ദോ​ഷം വ​രാ​തെ പൂ​ർ​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ് പ​ന്ത​ൽ നി​ർ​മി​ച്ച​ത്. ത​റ​യി​ൽ നി​ന്ന് ഒ​ര​ടി ഉ​യ​ര​ത്തി​ൽ പ്ലൈ​വു​ഡി​ലാ​ണ് പ്ലാ​റ്റ്‌​ഫോം. ഹി​ൽ​ടോ​പ്പി​ൽ ര​ണ്ട് പ​ന്ത​ലു​ണ്ട്. പാ​ന​ൽ ച​ർ​ച്ച​യ്ക്കാ​യി 4,500 ച​രു​ര​ശ്ര​യ​ടി​യി​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി 7,000 ച​ത​രു​ശ്ര​യ​ടി​യി​ലു​മാ​ണ് ഇ​വി​ടെ പ​ന്ത​ൽ.

പ​മ്പ തീ​ര​ത്തും ഭ​ക്ഷ​ണ സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നാ​യി 7,000 ച​തു​ര​ശ്ര​യ​ടി​യി​ൽ ജ​ർ​മ​ൻ ഹാ​ങ്ങ​ർ പ​ന്ത​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ർ​ശ​ന മേ​ള സം​ഘ​ടി​പ്പി​ക്കാ​നാ​യി 2,000 ച​തു​ര​ശ്ര​യ​ടി​യി​ൽ മ​റ്റൊ​രു പ​ന്ത​ലു​മു​ണ്ട്.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​മ​ട​ക്കം ഇ​വ​ർ നി​ർ​വ​ഹി​ക്കും. സം​ഗ​മ​ത്തി​നു​ശേ​ഷം പ​ന്ത​ൽ പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റും. പ​മ്പ​യി​ലെ ശു​ചി​മു​റി​ക​ളു​ടേ​ത​ട​ക്കം അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​യി.

സം​ഗ​മ​ത്തി​ൽ മൂ​ന്ന് സ​മാ​ന്ത​ര സെ​ഷ​നും ന​ട​ക്കും. ഓ​രോ സെ​ഷ​നും ശ​ബ​രി​മ​ല​യു​ടെ വി​ക​സ​ന​ത്തി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​കും. ആ​ദ്യ സെ​ഷ​ൻ ശ​ബ​രി​മ​ല മാ​സ്റ്റ​ർ​പ്ലാ​നി​നെ കു​റി​ച്ചാ​ണ്. ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, തീ​ർ​ഥാ​ട​ക​രു​ടെ ക്ഷേ​മം തു​ട​ങ്ങി​യ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളെ കു​റി​ച്ച് സെ​ഷ​നി​ൽ ച​ർ​ച്ച ചെ​യ്യും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​കൊ​ണ്ട് ക്ഷേ​ത്ര​ത്തി​ന്‍റെ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തു​ന്ന സു​സ്ഥി​ര​മാ​യ കാ​ഴ്ച​പ്പാ​ട് രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ര​ണ്ടാ​മ​ത്തെ സെ​ഷ​ൻ "ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ൾ' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചാ​ണ്. കേ​ര​ള​ത്തി​ലെ മ​റ്റ് സാം​സ്‌​കാ​രി​ക, ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ശ​ബ​രി​മ​ല​യെ എ​ങ്ങ​നെ ബ​ന്ധി​പ്പി​ക്കാം എ​ന്ന് ഇ​തി​ൽ ച​ർ​ച്ച ചെ​യ്യും. ടൂ​റി​സം-​വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, പ്രാ​ദേ​ശി​ക പൈ​തൃ​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും, ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

മൂ​ന്നാ​മെ​ത്ത സെ​ഷ​ൻ "ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണ​വും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും' എ​ന്ന വി​ഷ​യ​മാ​ണ്. പ്ര​മു​ഖ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ, സാ​ങ്കേ​തി​ക പ​ങ്കാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

എ​ല്ലാ വ​ർ​ഷ​വും ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ങ്ങ​നെ മെ​ച്ച​പ്പ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന​താ​കും ഈ ​സെ​ഷ​നി​ൽ വി​ശ​ദീ​ക​രി​ക്കു​ക. നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ, ആ​രോ​ഗ്യ പ​രി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം എ​ന്നി​വ​യി​ലെ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ച​ർ​ച്ച ചെ​യ്യും.

രാ​വി​ലെ ആ​റി​ന് പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. തു​ട​ർ​ന്നാ​ണ് സ​മാ​ന്ത​ര സെ​ഷ​നു​ക​ൾ. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സ് ന​യി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി. വൈ​കി​ട്ട് 3.20 ന് ​ച​ർ​ച്ച​ക​ളു​ടെ സ​മാ​ഹ​ര​ണം. തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം. പ്ര​തി​നി​ധി​ക​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നും അ​വ​സ​ര​മു​ണ്ട്.

NRI

പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഐ സെ​മി​നാ​ർ 13ന്

ഫി​ല​ഡ​ല്‍​ഫി​യ: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (നി​ർ​മി​ത ബു​ദ്ധി) എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ച​ർ​ച്ച​യും ക്ലാ​സും പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ നാ​ല് വ​രെ പ​മ്പ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ്(9726 ബ​സ​ൽ​റ്റ​ൺ അ​വ​ന്യൂ, യൂ​ണി​റ്റ് 1) സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്.

നി​ർ​മി​ത ബു​ദ്ധി എ​ന്താ​ണ്, അ​ത് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു, അ​നു​ദി​ന ജീ​വി​ത​ത്തി​ൽ എ​ഐ കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​ങ്ങ​ൾ, ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം, ഇ​തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ൾ എ​ന്നി​വ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കും.

ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, മോ​ഡി ജേ​ക്ക​ബ്, ഡേ​വി​ഡ് ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് സെ​മി​നാ​റി​ൽ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ പ​ണി​ക്ക​ർ (പ്ര​സി​ഡ​ന്‍റ്) - 215 605 5109, ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 215 873 4365, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) - 267 322 8527.

Latest News

Corehub Up