x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ​യു​ടെ മാ​തൃ​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: May 25, 2026 04:58 PM IST | Updated: May 25, 2026 04:58 PM IST

ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് ഫോ​ർ പ്രോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്‌​മെ​ന്‍റി​ന്‍റെ (പ​മ്പ) ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​തൃ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.

പ​മ്പ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മാ​തൃ​ത്വ​ത്തി​ന്‍റെ മ​ഹ​ത്വ​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും പ്ര​മേ​യ​മാ​യി. പ​മ്പ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല, സെ​ലി​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി നേ​തൃ​ത്വം
ന​ൽ​കി.

സു​മോ​ദ് നെ​ല്ലി​ക്കാ​ല ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ഔ​പ​ചാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് റ്റി ​നെ​ല്ലി​ക്കാ​ല എ​ല്ലാ അ​മ്മ​മാ​ർ​ക്കും മാ​തൃ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് കു​ടും​ബ​ത്തി​ന്‍റെ അ​ടി​ത്ത​റ അ​മ്മ​മാ​രാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യും മാ​തൃ​ത്വ​ത്തി​ന്‍റെ ത്യാ​ഗ​വും സ്നേ​ഹ​വും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തു. പ്ര​ധാ​ന സ​ന്ദേ​ശം റ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ നി​ർ​വ​ഹി​ച്ചു.

മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള ആ​ദ​ര​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. പ്ര​ശ​സ്ത ഗാ​യി​ക​യും പ്ര​ഭാ​ഷ​ക​യു​മാ​യ റി​യാ​ന്ന ഡാ​നി​ഷ് മാ​തൃ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

K-Rail Survey

അ​മ്മ​മാ​രു​ടെ അ​ന​ന്ത​മാ​യ സ്നേ​ഹ​വും ജീ​വി​ത​ത്തി​ലെ അ​വ​രു​ടെ സ്വാ​ധീ​ന​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി അ​വ​ത​രി​പ്പി​ച്ച സ​ന്ദേ​ശം ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് ഗാ​ന​മാ​ല​പി​ച്ച​പ്പോ​ൾ അ​തി​ഥി​ക​ളും അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​മ്മ​മാ​രെ ആ​ദ​രി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ അ​മ്മ​മാ​ർ​ക്കും പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഫ്ര​ണ്ട്‌​സ് ഓ​ഫ് തി​രു​വ​ല്ല പ്ര​തി​നി​ധി​യാ​യി തോ​മ​സ് പോ​ൾ, കൂ​ടാ​തെ ജോ​ൺ പ​ണി​ക്ക​ർ, സു​രേ​ഷ് നാ​യ​ർ, മേ​ഴ്‌​സി പ​ണി​ക്ക​ർ, ലൈ​ല ക​രിം​കു​റ്റി എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

 

K-Rail Survey

രാ​ജു ജോ​ൺ, ഡാ​നി​ഷ്, ഷീ​ബ എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​നം ഹൃ​ദ്യ​മാ​യി​രു​ന്നു. ട്ര​ഷ​റ​ർ ജോ​യ് ത​ട്ടാ​ർ​കു​ന്നേ​ൽ ന​ന്ദി​പ്ര​സം​ഗം ന​ട​ത്തി.

കു​ടും​ബ​സൗ​ഹൃ​ദ​വും സ്നേ​ഹ​ബ​ന്ധ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി​യ മാ​തൃ​ദി​നാ​ഘോ​ഷം അം​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ മ​ധു​ര​സ്മ​ര​ണ​യാ​യി മാ​റി.

Tags : Pampa Mothers Day Celebration

Recent News

Corehub Up