x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റ് അ​മീ​റു​മാ​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: July 3, 2026 07:40 AM IST | Updated: July 3, 2026 07:40 AM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​ൽ സ​ബാ​ഹ് എ​ന്നി​വ​രു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​യാ​ൻ പാ​ല​സി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​റ്റി​ൽ ലു​ലു ഗ്രൂ​പ്പ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​ക​ളെ​യും ന​ട​പ​ടി​ക​ളെ​യും കു​റ​ച്ച് യൂ​സു​ഫ​ലി കു​വൈ​റ്റ് അ​മീ​റി​നും കി​രീ​ടാ​വ​കാ​ശി​ക്കും വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.​മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ത്തിന്‍റെ​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ രം​ഗ​ത്ത് ലു​ലു ഗ്രൂ​പ്പ് ന​ൽ​കി വ​രു​ന്ന സം​ഭാ​വ​ന​ക​ളെ ഇ​രു​വ​രും പ്ര​കീ​ർ​ത്തി​ച്ചു.

ലു​ലു ഇന്‍റർ​നാ​ഷ​ണ​ൽ ഹോ​ൾ​ഡിം​ഗ്സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫി​സ​ർ എ.​വി. ആ​ന​ന്ദ് റാം, ​ലു​ലു കു​വൈ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത് കെ.​എ​സ്, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രും യൂ​സു​ഫ​ലി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.​അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ

Tags : Lulu Group Chairman Yusufali meets Kuwaiti Emir and Crown Prince

Recent News

Corehub Up