കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർ 50-ആമത്തെ സ്റ്റോർ മാലിയയിൽ ഉദ്‌ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറഹ്, കുവൈറ്റ് ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസരി എന്നിവരുടെ സാന്നിധ്യത്തിൽ ഷേഖ് ദാവൂദ് സൽമാൻ അൽ സബ ഉദ്‌ഘാടനം നിർവഹിച്ചു.
ഗ്രാൻഡ് ഹൈപ്പർ സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹസീർ അലി, സി.സി.ഒ.ഒ ഷരീഫ് ബി.സി, ലാംകോ എൻജിനീയറിംഗ് മാനേജിംഗ് ഡയറക്ടർ അമാനുള്ള എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായിരുന്നു.
അൻപതാം സ്റ്റോർ തുറക്കുന്നത് ഗ്രുപ്പിന്‍റെ വളർച്ചയിലെ നാഴിക കല്ലാണെന്നും കുവൈറ്റിന്‍റെ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകാനും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനുമുള്ള പ്രതിബദ്ധതയാണ് ഈ വിപുലീകരണത്തിലൂടെ പ്രതിഫലിക്കുന്നത് എന്നും ഉദ്‌ഘാടനം ചെയ്തുകൊണ്ട് മാനേജ്‌മെന്‍റ് അറിയിച്ചു.
മൂല്യാധിഷ്ഠിത ഷോപ്പിംഗ് അനുഭവം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കുവൈറ്റിലെ ബിസിനസ് സൗഹൃദമായ അന്തരീക്ഷത്തിനും സർക്കാരിന്‍റെയും ജനങ്ങളുടെയും വലിയ പിന്തുണയ്ക്കും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്‍റ് ഈ ഘട്ടത്തിൽ പ്രത്യേകം നന്ദി പറഞ്ഞു.
കുവൈറ്റ് സിറ്റിയിലെ പ്രധാന വ്യാപാര മേഖലയായ ഫഹദ് അൽ സാലെം സ്ട്രീറ്റ് (മാലിയ) അൽ മുത്താഹിദ വ്യാപാര സമുച്ചയത്തിൽ മെസനീൻ ഫ്ലോറിൽ ഒറ്റ നിലയിൽ 1600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട പുതിയ സ്റ്റോർ സൗകര്യപ്രദവും ആസ്വാദ്യകരവുമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിന് സജ്ജമാണ്.
വൈവിധ്യമാർന്നതും ഗുണനിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. അരി പല വ്യഞ്ജനം, ധാന്യങ്ങൾ, പഴം - ഫ്രഷ് പച്ചക്കറികൾ, റോസ്‌റ്ററി എന്നിവയ്ക്ക് പുറമെ ഡിപ്പാർട്ടമെന്റ് സ്റ്റോറിൽ റെഡി മെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ് എന്നിവയുടെ വിപുലമായ ശേഖരവും പുതിയ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക രീതിയിലുള്ള ഇന്‍റീരിയറും വിശാലമായ ഷോപ്പിംഗ് ഏരിയയും ഉപഭോക്തൃ സൗഹൃദ സേവനങ്ങളും ഗ്രാൻഡ് ഹൈപ്പറിന്റെ പ്രത്യേകതയാണ്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പുതിയ സ്റ്റോറിൽ ലഭ്യമാണ്.
Tags :
Grand Hyper opens Maliya