x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ജൂ​ബി​ലി ബൈ​ബി​ൾ കൈ​യെ​ഴു​ത്ത് പ്രോ​ജ​ക്റ്റ് ആ​രം​ഭി​ച്ചു

ജീ​മോ​ൻ റാ​ന്നി
Published: July 3, 2026 08:05 AM IST | Updated: July 3, 2026 08:05 AM IST

ഡാ​ള​സ്: മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്) ഇ​ട​വ​ക​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച 'ഉ​ണ​ർ​വ്' (Revival Meeting and Study Forum - UNARVU) സ​ബ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ ആ​ത്മീ​യ ന​വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. "ക്രി​സ്തു സ​ഹ​യാ​ത്രി​ക​ർ: വി​ശ്വാ​സം, പ്ര​ത്യാ​ശ, ദൗ​ത്യം" എ​ന്ന ജൂ​ബി​ലി ചി​ന്താ​വി​ഷ​യ​ത്തെ മു​ൻ​നി​ർ​ത്തി ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യും ഐ​ക്യ​വും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി ഇ​ട​വ​ക​യി​ലെ വി​വി​ധ പ്രാ​ർഥന​ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​ള്ള നാ​ലും അ​ഞ്ചും കു​ടും​ബ​ങ്ങ​ളെ വീ​തം ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക 'ക്ല​സ്റ്റ​ർ പ്രാ​ർ​ഥനാ​യോ​ഗ​ങ്ങ​ൾ' ന​ട​ന്നു​വ​രു​ന്നു. ചെ​റി​യ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ന്ധം ദൃ​ഢ​മാ​ക്കാ​നും സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെയും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു​മി​ച്ച് പ്രാ​ർ​ഥിക്കാ​നും ഈ ​യോ​ഗ​ങ്ങ​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​കു​ന്നു​ണ്ട്.

സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ വ​രെ​യു​ള്ള ആ​യി​ര​ത്തി​അ​ഞ്ഞൂ​റോ​ളം ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദൈ​വ​വ​ച​നം പ്രാ​ർ​ഥനാ​പൂ​ർ​വ്വം എ​ഴു​തി​ത്ത​യ്യാ​റാ​ക്കു​ന്ന 'ബൈ​ബി​ൾ റൈ​റ്റിം​ഗ് പ്രോ​ജ​ക്റ്റ്' (Bible Writing Project) വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ന്നു. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് വി​ശു​ദ്ധ ഗ്ര​ന്ഥം പ​ക​ർ​ത്തി​യെ​ഴു​തു​ന്ന​ത്. 2026 ജൂ​ൺ 9-ാം തീ​യ​തി സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് തി​രു​മേ​നി ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ലും ദൈ​വ​വ​ച​നം സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി ഹൃ​ദ​യ​ങ്ങ​ളി​ൽ പ​തി​പ്പി​ക്കു​വാ​നു​ള്ള ഈ ​സം​രം​ഭം, വ​രും​ത​ല​മു​റ​ക​ൾ​ക്ക് വി​ശ്വാ​സ​ത്തി​ന്‍റെ വ​ലി​യൊ​രു സാ​ക്ഷ്യ​മാ​യി മാ​റു​മെ​ന്നും, ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഒ​രു​ങ്ങു​ന്ന ഈ ​വി​ശു​ദ്ധ ഗ്ര​ന്ഥം ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ ഐ​ക്യ​ത്തി​ന്‍റെയും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെയും മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി നി​ല​കൊ​ള്ളു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ട​വ​ക​യി​ലെ ഇ​ളം​ത​ല​മു​റ​യ്ക്ക് വ​ലി​യൊ​രു ന​വാ​നു​ഭ​വ​മാ​യി മാ​റി​യ ഈ ​ബൈ​ബി​ൾ പ്രോ​ജ​ക്റ്റ് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ദൈ​വ​വ​ച​നം ആ​വ​ശ്യ​മു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ഇ​ന്ത്യ​യി​ലെ വി​വി​ധ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ശു​ദ്ധ ബൈ​ബി​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ഒ​രു മാ​തൃ​കാ​പ​ര​മാ​യ ദൗ​ത്യ​വും 'ഉ​ണ​ർ​വ്' സ​ബ് ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​ബൈ​ബി​ൾ വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

K-Rail Survey

Tags : Marthoma Church of Dallas launches Jubilee

Recent News

Corehub Up