x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളം​ബ​സ് ഏ​ഷ്യ​ൻ ഫെ​സ്റ്റി​വ​ൽ ഡ്രാ​ഗ​ൺ ബോ​ട്ട് റേ​സ്: മി​ക​ച്ച പോ​രാ​ട്ട​വു​മാ​യി കോ​മ ട​സ്കേ​ഴ്സ്' ആ​റാം സ്ഥാ​ന​ത്ത്

കി​ര​ണ്‍ ജോ​സ​ഫ്
Published: July 3, 2026 07:44 AM IST | Updated: July 3, 2026 07:46 AM IST

കൊ​ളം​ബ​സ് (ഒ​ഹാ​യോ): സെ​ൻ​ട്ര​ൽ ഒ​ഹാ​യോ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തും ആ​വേ​ശ​വും വി​ളി​ച്ചോ​തി​ക്കൊ​ണ്ട് കൊ​ളം​ബ​സ് ഏ​ഷ്യ​ൻ ഫെ​സ്റ്റി​വ​ൽ ഡ്രാ​ഗ​ൺ ബോ​ട്ട് റേ​സി​ൽ 'കോ​മ ട​സ്കേ​ഴ്സ്' (COMA Tuskers) ടീം ​മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഒ​ഹാ​യോ ന​ദി​യി​ലെ ക​ടു​ത്ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ടീ​മു​ക​ളോ​ട് ഉ​ശി​ര​ൻ പോ​രാ​ട്ടം ന​യി​ച്ച കോ​മ ട​സ്കേ​ഴ്സ് ഫൈ​ന​ലി​ൽ ആ​റാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

മേയ് 16 ശ​നി​യാ​ഴ്ച ന​ട​ന്ന ക​ഠി​ന​മാ​യ പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മേയ് 17 ഞാ​യ​റാ​ഴ്ച കൊ​ളം​ബ​സ് ഡൗ​ൺ​ടൗ​ണി​ലെ സി​വി​ക് സെ​ന്റ​ർ ഡ്രൈ​വി​ന് സ​മീ​പ​മു​ള്ള ന​ദീ​തീ​ര​ത്ത് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വ​ള്ളം​ക​ളി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ, കൃ​ത്യ​മാ​യ താ​ള​ത്തി​ലും ഒ​ത്തൊ​രു​മ​യോ​ടെ​യും തു​ഴ​ഞ്ഞ മ​ല​യാ​ളി തു​ഴ​ച്ചി​ൽ​ക്കാ​ർ കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ ഒ​രു ദൃ​ശ്യ​വി​രു​ന്നാ​ണ് സ​മ്മാ​നി​ച്ച​ത്.

ഷൈ​ബു കൊ​ളം​ബ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി മ​ത്സ​ര​ത്തി​നാ​യു​ള്ള പ​രി​ശീ​ല​ന​വും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും കൃ​ത്യ​മാ​യി ഏ​കോ​പി​പ്പി​ച്ചു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന​വ​രും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ ഒ​രു നി​ര​യാ​ണ് ഇ​ത്ത​വ​ണ കോ​മ ട​സ്കേ​ഴ്സി​നാ​യി ബോ​ട്ടി​ന്റെ അ​മ​ര​ത്തു​ണ്ടാ​യി​രു​ന്ന​ത്.


പ്ര​ദീ​പ് ( രാ​മ​ച​ന്ദ്ര​ൻ ) ചേ​ട്ട​ൻ, ശ്യാം, ​റ​യാ​ൻ ഡേ​വ് ജേ​ക്ക​ബ്, സ​ഞ്ജ​യ്, സു​മി​ത്ര, ബി​മ​ൽ, രോ​ഹ​ൻ, ഇ​വ ചെ​റി​യാ​ൻ, അ​നി​ൽ, ആ​ദം, നി​ഖി​ൽ, അ​ർ​ണ​വ്, ഷൈ​ബു, നാ​ഥ​ൻ, അ​നീ​ഷ്, പ്ര​മോ​ദ് ചേ​ട്ട​ൻ, കി​ര​ൺ, ദി​ലി​ൻ, അ​രു​ൺ ഡേ​വി​സ്, എ​ബ​ൽ, രൂ​പേ​ഷ് എന്നിവരാണ് ടീമംഗങ്ങൾ.

നാ​ട്ടി​ലെ വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​വും ഒ​ത്തൊ​രു​മ​യും പ്ര​വാ​സി മ​ണ്ണി​ലും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​ത്സ​ര​ശേ​ഷം കോ​മ ട​സ്കേ​ഴ്സ് ടീം ​അം​ഗ​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തി​നാ​യി പോ​രാ​ടു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ൻ​ട്ര​ൽ ഒ​ഹാ​യോ​യി​ലെ നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് ടീ​മി​ന് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി ന​ദീ​തീ​ര​ത്ത് ഒ​ത്തു​കൂ​ടി​യ​ത്.

Tags : Columbus Asian Festival Dragon Boat Race

Recent News

Corehub Up