x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ലീ​ബ് അ​ൽ-​ഷു​യൂ​ഖി​ൽ വ​ൻ സു​ര​ക്ഷാ പ​രി​ശോ​ധ​ന; നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: July 16, 2026 06:06 PM IST | Updated: July 16, 2026 06:06 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കു​വൈ​റ്റ് സി​റ്റി: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ​ക്കും നി​യ​മ​ലം​ഘ​ക​ർ​ക്കു​മെ​തി​യി​രേ കു​വൈ​റ്റി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ സം​യു​ക്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന ജ​ലീ​ബ് അ​ൽ-​ഷു​യൂ​ഖ് മേ​ഖ​ല​യി​ൽ ന​ട​ന്നു.

താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, മു​ൻ​സി​പ്പ​ൽ ച​ട്ട ലം​ഘ​ന​ങ്ങ​ൾ, സു​ര​ക്ഷാ വീ​ഴ്ച​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ഈ ​വ​ൻ റെ​യ്ഡി​ൽ നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ രാ​ത്രി അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ച​ത്.

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് അ​ൽ-​യൂ​സ​ഫി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കു​വൈ​റ്റ് ആ​ർ​മി, നാ​ഷ​ണ​ൽ ഗാ​ർ​ഡ്, വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​യു​ക്ത സേ​ന​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന ജ​ലീ​ബ് മേ​ഖ​ല​യി​ൽ നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കാ​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​രി​ശോ​ധ​ന. ഇ​തി​ൽ ഏ​ക​ദേ​ശം 350-ഓ​ളം കെ​ട്ടി​ട​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ അ​ധി​കൃ​ത​ർ പൂ​ർണമാ​യും ഒ​ഴി​പ്പി​ച്ചു ക​ഴി​ഞ്ഞു.

പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു.

ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ൽ ന​ട​ത്തി​യ ഈ ​ഒ​ഴി​പ്പി​ക്ക​ലി​ന് ശേ​ഷം, താ​മ​സ​ക്കാ​രെ പ്ര​ത്യേ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

Tags : KuwaitNews JleebAlShuyoukh SecurityCrackdown KuwaitSecurity

Recent News

Corehub Up