x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​നീ​സ് മൃ​ഗ​ശാ​ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം: മ​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച അ​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

പി.പി. ചെ​റി​യാ​ൻ
Published: July 16, 2026 07:55 AM IST | Updated: July 16, 2026 10:18 AM IST

ചൈ​നീ​സ് മൃ​ഗ​ശാ​ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം

ബീ​ജിംഗ്: ചൈ​ന​യി​ലെ ബാ​ഡ​ലിംഗ് വൈ​ൽ​ഡ് ലൈ​ഫ് പാ​ർ​ക്കി​ൽ ക​ടു​വ​ക​ളു​ടെ എ​ൻ​ക്ലോ​ഷ​റി​നു​ള്ളി​ൽ വച്ച് കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​യെ സൈ​ബീ​രി​യ​ൻ ക​ടു​വ ആ​ക്ര​മി​ച്ചു.

മ​ക​ളെ ര​ക്ഷി​ക്കാ​നാ​യി കാ​റി​ൽ നി​ന്നി​റ​ങ്ങി​യ അ​മ്മ മ​റ്റൊ​രു ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് യു​വ​തി വ​ണ്ടി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ച്ച യു​വ​തി പാ​ർ​ക്കി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Tiger attack at Chinese zoo

Recent News

Corehub Up